Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഡിഎഫ് ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് സതീശന്‍; ഞെട്ടലോടെ ചെന്നിത്തല!

യുഡിഎഫ് ഹര്‍ത്താല്‍ പാളിയോ ?; വിഡി സതീശന്റെ പ്രസ്‌താവനയില്‍ ഞെട്ടി ചെന്നിത്തല

യുഡിഎഫ് ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് സതീശന്‍; ഞെട്ടലോടെ ചെന്നിത്തല!
തിരുവനന്തപുരം , ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (18:41 IST)
ഇന്ന് തിരുവനന്തപുരത്തു നടന്ന യുഡിഎഫ് ഹർത്താലിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ രംഗത്ത്. ഹര്‍ത്താലുകള്‍ ജനവിരുദ്ധമാണെന്ന മുന്‍ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ വ്യക്തമാക്കി.

സതീശന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

ഹര്‍ത്താലുകള്‍ ജനവിരുദ്ധമാണെന്ന മുന്‍ നിലപാടില്‍ യാതൊരു മാറ്റവുമില്ല. അത് കൊണ്ട് തന്നെ ഇന്നത്തെ യുഡിഎഫ്. ഹര്‍ത്താലിനോടും ഉള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു.

പതിറ്റാണ്ടുകളായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തുടര്‍ന്ന് പോരുന്ന ഈ കാലഹരണപ്പെട്ട സമരമാര്‍ഗ്ഗത്തോട് സമൂഹത്തില്‍ ഉള്ളത് പോലെ തന്നെ കോണ്‍ഗ്രസിലും രണ്ടഭിപ്രായമുണ്ട്. ഹര്‍ത്താല്‍ വിരുദ്ധ പോരാട്ടത്തില്‍ രാഷ്ട്രീയത്തിന് അതീതമായ ഒരു പ്രക്രിയയാണ് കുറച്ചു നാളുകളായി നടന്നു വരുന്നത്.

അത് ക്രമേണ വിജയം കാണുക തന്നെ ചെയ്യും. ഇന്നത്തെ യു.ഡി.എഫ്. ആഹ്വാനം ചെയ്ത തിരുവനന്തപുരം ജില്ലാ ഹര്‍ത്താല്‍ ഒഴിവാക്കപ്പെടെണ്ടത് തന്നെ ആയിരുന്നു എന്നാണു എന്‍റെ നിലപാട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞങ്ങള്‍ക്ക് ഇന്ത്യയെ തൊടാന്‍ പോലും സാധിക്കില്ല; തുറന്നു പറഞ്ഞ് പാക് എയർ ചീഫ് മാർഷൽ - ഞെട്ടലോടെ പാകിസ്ഥാന്‍