Publish Date: Mon, 13 Dec 2021 (13:36 IST)
Updated Date: Mon, 13 Dec 2021 (13:39 IST)
രാഹുല്‍ എന്താണ് പറഞ്ഞതെന്ന് ഞങ്ങള്‍ക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുത്വവാദികളുടേതല്ലെന്നും രാഹില്‍ ഗാന്ധി ഒരു റാലിയില്‍ പറഞ്ഞിരുന്നു. ഇത് ന്യായികരിക്കുകയായിരുന്നു വിഡി സതീശന്‍. ഹിന്ദു എന്നത് ഒരു ജീവിത ക്രമവും ഹിന്ദുത്വം എന്നത് രാഷ്ട്രീയ അജണ്ടയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് കോണ്‍ഗ്രസ് നിലപാട് തന്നെയാണെന്നും ആരും അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.