Select Your Language

Notifications

webdunia
webdunia
webdunia
webdunia

സതീശന്‍ 'തുരങ്കം' വയ്ക്കാന്‍ നോക്കിയ മറ്റൊരു പദ്ധതിയും യാഥാര്‍ഥ്യത്തിലേക്ക്; പിണറായി വിജയന്റെ ഇച്ഛാശക്തിയെ പുകഴ്ത്തി കോണ്‍ഗ്രസുകാരും

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എതിര്‍ത്ത പദ്ധതിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്നത്

Satheesan, VD Satheesan, VD Satheesan Wayanad Tunnel, വി.ഡി.സതീശന്‍, വയനാട് തുരങ്കപാത, പിണറായി വിജയന്‍

രേണുക വേണു

Thiruvananthapuram , തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2025 (09:42 IST)
ആനക്കാംപൊയില്‍ - മേപ്പാടി തുരങ്കപാത നിര്‍മാണ ഉദ്ഘാടനം ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം കൂടിയാണ്. റെയില്‍വെ പോലുമില്ലാത്ത വയനാടിന്റെ ഗതാഗത പ്രതിസന്ധി കുറയ്ക്കാന്‍ ഈ തുരങ്കപാതയിലൂടെ സാധിക്കും. 42 കിലോമീറ്റര്‍ ദൂരം 22 കിലോമീറ്ററായി ചുരുങ്ങും എന്നതാണ് തുരങ്കപാത കൊണ്ടുള്ള ഏറ്റവും വലിയ ഗുണം. 
 
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എതിര്‍ത്ത പദ്ധതിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. തുടക്കം മുതല്‍ ഈ പദ്ധതിയെ ശക്തമായി എതിര്‍ത്ത വി.ഡി.സതീശന്‍ ഇപ്പോള്‍ നിശബ്ദനാണ്. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പോലും തുരങ്കപാതയുടെ കാര്യത്തില്‍ സര്‍ക്കാരിനൊപ്പമാണ്. ഇതാണ് വി.ഡി.സതീശനെ പ്രതിരോധത്തിലാക്കിയത്. 
 
തുരങ്കപാത പശ്ചിമഘട്ട മലനിരകളെ നശിപ്പിക്കുമെന്നും അതുകൊണ്ട് ഈ പദ്ധതിയെ ശക്തമായി എതിര്‍ക്കുമെന്നുമാണ് സതീശന്‍ പറഞ്ഞിരുന്നത്. ഈ പദ്ധതി അംഗീകരിക്കില്ലെന്നും ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും പറഞ്ഞ സതീശനെതിരെ കോണ്‍ഗ്രസില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് എംഎല്‍എയായ ടി.സിദ്ധിഖ് അടക്കം വലിയ അഭിമാനത്തോടെയാണ് തുരങ്കപാത നിര്‍മാണ ഉദ്ഘാടനത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനെ സിദ്ധിഖ് പ്രശംസിക്കുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Onam 2025, Weather Updates: 'വാങ്ങാനുള്ളതെല്ലാം നേരത്തെ വാങ്ങിക്കോ'; പൂരാടം മുതല്‍ മഴ ഓണം കറുക്കും