വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവന്‍: എംവി ഗോവിന്ദന്‍
കഞ്ചാവ് പിടിച്ച കേസില്‍ വേടന്‍ തെറ്റ് പറ്റിയെന്ന് സമ്മതിച്ചതാണ്. അത് അവിടെ തീരേണ്ടതാണ്.
വേടന് ആധുനിക സംഗീതത്തിന്റെ പടത്തലവനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വേടന്റെ പാട്ട് കേള്‍ക്കുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് കണ്ണുകടി ഉണ്ടാകുന്നു. ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തപ്പോള്‍ പാര്‍ട്ടി വേടനൊപ്പം നിന്നു. കഞ്ചാവ് പിടിച്ച കേസില്‍ വേടന്‍ തെറ്റ് പറ്റിയെന്ന് സമ്മതിച്ചതാണ്. അത് അവിടെ തീരേണ്ടതാണ്. റാപ്പ് സംഗീതത്തിലൂടെ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആര്‍എസ്എസ് പറയുന്നു. ആര്‍എസ്എസിന് എന്ത് കല. വേടന്‍ തന്നെ എഴുതി പാടുന്ന പാട്ടിന് കരുത്തുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നു എന്നായിരുന്നു ആര്‍എസ്എസ് മുഖപത്രമായ കേസരിയുടെ മുഖ്യ പത്രാധിപര്‍ പറഞ്ഞത്. വേടന് പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്നവരുടെ സ്‌പോണ്‍സര്‍മാര്‍ ഉണ്ടാവുമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എംവി ഗോവിന്ദന്റെ പ്രതികരണം.