Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭൂപടം വരച്ചും ബുള്‍സൈ ഉണ്ടാക്കിയും കളിയാക്കുന്നത് ആണത്തമല്ല, ഊളത്തരമാണ്; കളക്ടര്‍ക്ക് കഴുതയാകാനും മടിയില്ല: പ്രശാന്തിനെതിരെ വീക്ഷണം ദിനപത്രം

ഭൂപടം വരച്ചും ബുള്‍സൈ ഉണ്ടാക്കിയും കളിയാക്കുന്നത് ആണത്തമല്ല, ഊളത്തരമാണ്; കളക്ടര്‍ക്ക് കഴുതയാകാനും മടിയില്ല: പ്രശാന്തിനെതിരെ വീക്ഷണം ദിനപത്രം

വീക്ഷണം
തിരുവനന്തപുരം , തിങ്കള്‍, 4 ജൂലൈ 2016 (12:55 IST)
കോഴിക്കോട് ജില്ല കളക്‌ടര്‍ എന്‍ പ്രശാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ‘കളക്‌ടര്‍ക്കെന്താ കൊമ്പുണ്ടോ ?’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് പ്രശാന്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കോഴിക്കോട് എം പി, എം കെ രാഘവനും കളക്‌ടറും തമ്മിലുണ്ടായ ഫേസ്‌ബുക്ക് പോരിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖപ്രസംഗം.
 
മലബാറിലെയും കോഴിക്കോട്ടെയും കളക്‌ടര്‍മാരുടെ ചരിത്രം സൂചിപ്പിച്ചുകൊണ്ടാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ കളക്ടര്‍ നിരന്തരമായി ഇടപെടുന്നതിനെയും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്. മുന്‍ കളക്‌ടര്‍മാര്‍ പ്രശാന്തിനെ പോലെ തര്‍ക്കത്തില്‍ ഏര്‍പ്പെടാതിരുന്നത് ഫേസ്‌ബുക്കും ട്വിറ്ററും ഇല്ലാത്തതു കൊണ്ടായിരുന്നില്ലെന്നും മാന്യതയും കുലീനതയും കൊണ്ടായിരുന്നെന്നും ലേഖനം പറയുന്നു.
 
ചെറിയ കാര്യങ്ങള്‍ ചെയ്ത് വലിയ പ്രസിദ്ധി നേടിയ കളക്ടര്‍ കഴുതക്കാല് പിടിക്കാന്‍ മാത്രമല്ല സ്വയം കഴുതയാകാനും മടിക്കില്ല. അപവാദത്തിനും ആരോപണത്തിനും ഇരയായ ജനപ്രതിനിധി വിശദീകരണം നല്കുമ്പോള്‍ ഭൂപടം വരച്ചും ബുള്‍സൈ ഉണ്ടാക്കിയും കളിയാക്കുന്നത് ആണത്തമല്ല ഊളത്തരമാണ്. ഊളന്മാര്‍ക്ക് ഇരിക്കാനുള്ള ഇടമല്ല കളക്‌ടര്‍ പദവിയെന്നും വീക്ഷണം പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കബാലി ഡാ...; കറുത്ത പാന്റ്‌സും കോട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് കബാലി വാട്ട്സ്ആപ്പിലും പ്രത്യക്ഷപ്പെട്ടു