Select Your Language

Notifications

webdunia
webdunia
webdunia
webdunia

കബാലി ഡാ...; കറുത്ത പാന്റ്‌സും കോട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് കബാലി വാട്ട്സ്ആപ്പിലും പ്രത്യക്ഷപ്പെട്ടു

രജനീകാന്തിന്റെ കബാലി എന്ന സിനിമ റിലീസിനു മുൻപേ ജനശ്രദ്ധ നേടിയതാണ്. ആരാധകർ കാത്തിരിക്കുന്ന രജനി ചിത്രം ഓരൊ ദിവസം വാർത്തകളിൽ ശ്രദ്ധ പിടിക്കുകയാണ്. ഇപ്പോഴിതാ കബാലി വാട്ട്സ്ആപ്പിലും പ്രത്യക്ഷപ്പെട്ടു കഴിഞ

രജനീകാന്ത്
, തിങ്കള്‍, 4 ജൂലൈ 2016 (12:45 IST)
രജനീകാന്തിന്റെ കബാലി എന്ന സിനിമ റിലീസിനു മുൻപേ ജനശ്രദ്ധ നേടിയതാണ്. ആരാധകർ കാത്തിരിക്കുന്ന രജനി ചിത്രം ഓരൊ ദിവസം വാർത്തകളിൽ ശ്രദ്ധ പിടിക്കുകയാണ്. ഇപ്പോഴിതാ കബാലി വാട്ട്സ്ആപ്പിലും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഇതുതന്നെയാണ് കബാലിയെക്കുറിച്ചുള്ള പുതിയ വാർത്ത. 
 
രജനീകാന്തിനോടുള്ള ആത്മഗതമെന്നോണം കബാലിയിലെ ഒരു ഇമേജാണ് വാട്ട്സ്ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാട്‌സ്ആപ്പിലെ ഇമോജികളില്‍ ഫുട്‌ബോള്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ 'കബാലി'യെ കാണാനാവും. കറുത്ത പാന്റ്‌സും കോട്ടും കൂളിംഗ് ഗ്ലാസും ധരിച്ച്, വിന്റേജ് സ്‌റ്റൈലില്‍ മുടി ഉയര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് ചിത്രമുള്ളത്. ഇനിമുതൽ ഇതും ഒരു സിമ്പലായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.
 
റിലീസിന് മുൻപേ കോടികളാണ് കബാലി നേടിയത്. സിനിമയും വാട്ട്സ്ആപ്പ് ഇമേജും ക്ലിക്ക് ആകുമെന്ന കാര്യത്തിൽ യാതോരു സംശയവുമില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത; ലയണല്‍ മെസി അര്‍ജന്റീന ടീമില്‍ ഉടന്‍ തന്നെ തിരിച്ചെത്തിയേക്കും