Select Your Language

Notifications

webdunia
webdunia
webdunia
webdunia

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി

Veena George

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 4 ഏപ്രില്‍ 2025 (16:29 IST)
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശമാര്‍ കടുംപിടുത്തം തുടരുമ്പോള്‍ ചര്‍ച്ചയ്ക്കുള്ള സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാല്‍ 3000 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്ന ആവശ്യം പോലും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് ആശാവര്‍ക്കര്‍മാര്‍ പറയുന്നു. മന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും ആശമാര്‍ ആവശ്യപ്പെട്ടു.
 
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ഇന്ന് 54ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വേതന പരിഷ്‌കരണത്തിന് കമ്മീഷനെ നിയമിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കഴിഞ്ഞദിവസം ആശാപ്രവര്‍ത്തകര്‍ തള്ളിയിരുന്നു. അതേസമയം നിരാഹാര സമരം പതിനഞ്ചാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. സമരസമിതി ആവശ്യപ്പെട്ട കാര്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് അവസാന ചര്‍ച്ചയും പരാജയപ്പെട്ടിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും