സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു.ചില്ലറവിപണിയില്‍ പലയിടത്തും തക്കാളിയുടെ വില 120 രൂപയാണ്. കിലോയ്ക്ക് 30 മുതല്‍ നാല്‍പതു രൂപവരെയുണ്ടായിരുന്ന പല പച്ചക്കറികൾക്കും മൊത്തവില 60 മുതൽ 80 രൂപ വരെയായി ഉയർന്നു.
കനത്തമഴയെ തുടർന്ന് കർണാടക,തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉല്‍പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. അടിക്കടിയുണ്ടാകുന്ന ന്യൂനമര്‍ദം കാരണം മഴ പതിവായതോടെ കേരളത്തിലും പച്ചക്കറി ഉത്‌പാദനം കുറഞ്ഞിട്ടുണ്ട്.