Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആന്ധ്രയിൽ മഴക്കെടുതിയിൽ മരണം 49 ആയി, ഡാമുകളിൽ വെള്ളം ഒഴുക്കിവിടുന്നു

ആന്ധ്രയിൽ മഴക്കെടുതിയിൽ മരണം 49 ആയി, ഡാമുകളിൽ വെള്ളം ഒഴുക്കിവിടുന്നു
, ചൊവ്വ, 23 നവം‌ബര്‍ 2021 (13:12 IST)
ആന്ധ്രയിലെ മഴക്കെടുതിയിൽ മരണം 49 ആയി. തിരുപ്പതി,കഡപ്പ,ചിറ്റൂർ എന്നിവിടങ്ങളിൽ വീണ്ടും മഴ പെയ്‌തു തുടങ്ങി. പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം തുടരുകയാണ്. താഴ്‌ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്.
 
ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. ഇരുപതിനായിരത്തോളം പേരാണ് സർക്കാർ കേന്ദ്രങ്ങളിൽ കഴിയുന്നത്. ട്രെയിന്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി തീര്‍ത്ഥാടകരും സംസ്ഥാനത്ത് കുടുങ്ങികിടക്കുകയാണ്.
 
വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ദേശീയപാതയിലടക്കം റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. തുടർച്ചയായി അഞ്ചാം ദിവസവും മഴ തുടരുന്നതാണ് രക്ഷാപ്രവർത്തനത്തെ വൈകിപ്പിക്കുന്നത്. പരമാവധി സംഭരണ ശേഷി എത്തിയതോടെ ജലസംഭരണികളില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയില്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ആറുകോടി രൂപയുടെ വരുമാനം