Webdunia - Bharat's app for daily news and videos

Install App

വാഹനാപകടം: മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

എ കെ ജെ അയ്യര്‍
ഞായര്‍, 30 ഓഗസ്റ്റ് 2020 (11:12 IST)
കൊട്ടാരക്കരയ്ക്കടുത്ത് എംസി റോഡില്‍ വായയ്ക്കല്‍ ആനാട് കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. കാറും ഓട്ടോറിക്ഷയുമായി കൂട്ടിമുട്ടിയാണ് ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും മുത്തശ്ശിയും കൊച്ചുമകളും മരിച്ചത്.
 
ഓട്ടോ ഡ്രൈവര്‍ തേവന്നൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ രഞജിത് (35), വണ്ടിപ്പുര ഗോപവിലാസത്തില്‍ രമാദേവി (65), കൊച്ചുമകള്‍ ഗോപിക (7) എന്നിവരാണ് മരിച്ചത്. പൊലിക്കോട് നിന്ന് വയയ്ക്കലിലേക്ക് വന്ന ഓട്ടോറിക്ഷയില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓണസാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുംവഴിയായിരുന്നു
 
ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റിക്ഷാ മറിഞ്ഞപ്പോള്‍ അതിനടിയില്‍ പെട്ടാണ് ഓട്ടോയിലെ യാത്രക്കാര്‍ മരിച്ചത്. മരിച്ച കുട്ടിയുടെ മാതാവ് ഉദയയെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments