Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് വാഹന പണിമുടക്ക് ആരംഭിച്ചു; സ്വകാര്യ വാഹനങ്ങൾ തടയില്ലെന്ന് സമരക്കാർ

സംസ്ഥാന വ്യാപകമായി ഇന്ന് വാഹന പണിമുടക്ക്

സംസ്ഥാനത്ത് വാഹന പണിമുടക്ക് ആരംഭിച്ചു; സ്വകാര്യ വാഹനങ്ങൾ തടയില്ലെന്ന് സമരക്കാർ
, ബുധന്‍, 24 ജനുവരി 2018 (08:05 IST)
സംസ്ഥാനത്ത് വാഹന പണിമുടക്ക് ആരംഭിച്ചു. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച വാഹന പണിമുടക്കാണ് ആരംഭിച്ചത്. സമരം ഒഴിവാക്കുന്നതിന് കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം തുടങ്ങിയത്.
 
സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം സമരക്കാർ അറിയിച്ചിരുന്നു. അതേസമയം, നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ തടയില്ലെന്ന് സമരക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. 
 
പണിമുടക്കിന്റെ പശ്ചാത്തലത്തിൽ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. പക്ഷേ, പിഎസ്‌സി പരീക്ഷകള്‍ മുടക്കമില്ലാതെ നടക്കും. ടാക്സികള്‍ക്ക് പുറമെ സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളും പണിമുടക്കുന്നതോടെ പൊതുഗതാഗതം സ്തംഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാലിത്തീറ്റ കുംഭകോണ കേസ്; ലാലുവിനെതിരായ മൂന്നാമത്തെ കേസിൽ ഇന്ന് വിധി, പ്രത്യേക സിബിഐ വിധി പറയും