സംസ്ഥാനത്ത് മാർച്ച് 30ന് മോട്ടോര്‍ വാഹനപണിമുടക്ക്
സംസ്ഥാനത്ത് 30ന് 24 മണിക്കൂർ വാഹനപണിമുടക്ക്
മാർച്ച് 30ന് 24 മണിക്കൂർ മോട്ടോർ വാഹനപണിമുടക്ക്. വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം അൻപത് ശതമാനം വരെ വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നിർദേശത്തിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് പണിമുടക്ക് നടത്തുന്നത്. ബിഎംഎസ് പണിമുടക്കില്‍ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചു.
ആയിരം സിസി മുതല്‍ ആയിരത്തി അഞ്ഞൂറ് സിസി വരെയുള്ള വാഹനങ്ങളുടെ തേർഡ് പാർട്ടി ഇന്‍ഷുറന്‍സ് പ്രീമിയം തുക അന്‍പത് ശതമാനം വര്‍ധിപ്പിക്കാനാണ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി നിർദേശിച്ചത്. ഈ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സംഘടനകള്‍ പണിമുടക്കുന്നത്.