Webdunia - Bharat's app for daily news and videos

Install App

വാഹന നികുതി കുടിശികയുണ്ടോ? വൈകിപ്പിക്കണ്ട, മാർച്ച് 31 വരെ സമയം

എ കെ ജെ അയ്യർ
ഞായര്‍, 2 ഫെബ്രുവരി 2025 (14:30 IST)
തിരുവനന്തപുരം: മോട്ടോര്‍ വാഹന നികുതി കുടിശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. 2020 മാര്‍ച്ച് 31 ന് ശേഷം നികുതി അടയ്ക്കാന്‍ കഴിയാത്ത വാഹന ഉടമകള്‍ക്കാണ് ഈ അവസരം പ്രയോജനപ്പെടുന്നത്.
 
ഇതനുസരിച്ച് ട്രാന്‍സ് പോര്‍ട്ട് വാഹനങ്ങള്‍ക്ക് 2020 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള നികുതിയും അധിക നികുതിയും പലിശയും ഉള്‍പ്പെടെയുള്ള ആകെ തുകയുടെ 30% വും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 40 % വും മാത്രം അടച്ച് ബാധ്യത ഒഴിവാക്കാന്‍ കഴിയും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നിലനില്‍ക്കുന്ന ആര്‍.ടി.ഒ അഥവാ സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ കുടിശിക തുക അടയ്ക്കാം. 2020 മാര്‍ച്ച്  31 വരെയുള്ള നികുതി കുടിശിക പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു.
 
ഈ നികുതി കുടിശിക അടയ്ക്കല്‍ പദ്ധതിക്ക് ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്‍.സി, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വരിസംഖ്യ അടച്ച രസീത് എന്നിവ ആവശ്യമില്ല. മറ്റു വിശദ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ ലഭ്യമാണ്. എന്തെങ്കിലും കാരണവശാലും വാഹനം നിരത്തില്‍ സര്‍വ്വീസ് നടത്തുന്നതായി കണ്ടെത്തിയാല്‍ 2024 ഏപ്രില്‍ 1 മുതലുള്ള നികുതി അടയ്ക്കണമെന്നുള്ള വ്യവസ്ഥയ്ക്ക് വിധേയമായി തുടര്‍ന്നുള്ള നികുതി ബാദ്ധ്യതയില്‍ നിന്നും ഒഴിവാക്കും. വിശദ വിവരങ്ങള്‍ https://mvd.kerala.gov.in വെബ് ലിങ്കിലും മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലും ലഭിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണം, ആ വകുപ്പ് വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു: സുരേഷ് ഗോപി

സൗന്ദര്യമില്ല, സ്ത്രീധനമില്ല, ജോലിയില്ല: എളങ്കൂരിൽ ആത്മഹത്യ ചെയ്ത വിഷ്ണുജ നേരിട്ടത് ക്രൂരപീഡനമെന്ന് റിപ്പോർട്ട്

റെയിൽവേ സേവനങ്ങളെല്ലാം ഇനി ഒരൊറ്റ ആപ്പിൽ, സ്വാ റെയിൽ സൂപ്പർ ആപ്പ് പുറത്തിറങ്ങി

വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പോക്സോ കേസിൽ അദ്ധ്യാപകന് തടവും പിഴയും

അടുത്ത ലേഖനം
Show comments