Union Budget 2025 - What Kerala Needs: കേരളത്തിനു എന്തൊക്കെ കിട്ടും?
Union Budget 2025 News: 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്
Union Budget 2025 - What Kerala Needs: കേന്ദ്ര ബജറ്റില്‍ കേരളത്തിനു ആശിക്കാന്‍ വകയുണ്ടോ? എന്തൊക്കെ കേരളം ചോദിച്ചു, എന്തൊക്കെ കേരളത്തിനു കിട്ടും എന്ന് നോക്കാം:
കേരളത്തിനു എന്തൊക്കെ കിട്ടി?
(ബജറ്റ് അവതരണത്തിനൊപ്പം വിവരങ്ങള്‍ അറിയാം)
കേരളം ആവശ്യപ്പെട്ടിരിക്കുന്നത്
24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതുകൊണ്ട് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് കേരളം. ഈ സാഹചര്യത്തിലാണ് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തിനായി 5,000 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്
കേന്ദ്രം അനുവദിച്ച വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യമുണ്ട്
ദേശീയപാതയ്ക്കു ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാനം ചെലവിട്ട 6,000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്
പ്രവാസി ക്ഷേമത്തിനു 300 കോടി രൂപ അഭ്യര്‍ത്ഥിച്ചു
വയനാട് ദുരിതാശ്വാസത്തിനു 2,000 കോടി
വന്യജീവി പ്രശ്‌നം 1000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്
സില്‍വര്‍ ലൈന്‍ പദ്ധതി, അങ്കമാലി-ശബരി പാതയും സംസ്ഥാനത്തിന്റെ ആവശ്യം.
നിലമ്പൂര്‍ - നഞ്ചന്‍കോട്, തലശേരി - മൈസൂര്‍ പാതകള്‍ക്കു അര്‍ഹമായ പരിഗണന