'നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ഉടുതുണി അലക്കാനുള്ള യോഗ്യത പോലും മുല്ലപ്പള്ളിക്കില്ല'; വിമര്‍ശനവുമായി വെള്ളാപ്പള്ളി

എന്‍എസ്എസിനെ പിന്തുണയ്ക്കുന്ന മുല്ലപ്പള്ളി വെറും ബൊമ്മയും ചാടിക്കളിക്കുന്ന കുഞ്ഞിരാമനുമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.

തുമ്പി എബ്രഹാം
ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (12:23 IST)
കെപിസിസി പ്രസിഡന്‍ഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ഉടുതുണി അലക്കാനുള്ള യോഗ്യത മുല്ലപ്പള്ളിക്കില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എന്‍എസ്എസിനെ പിന്തുണയ്ക്കുന്ന മുല്ലപ്പള്ളി വെറും ബൊമ്മയും ചാടിക്കളിക്കുന്ന കുഞ്ഞിരാമനുമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.
 
എന്‍എസ്എസിന്റെ കുഴിയില്‍ വീണുകിടക്കുകയാണ് കോണ്‍ഗ്രസെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തിയില്ല. എന്നാല്‍, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനേക്കാള്‍ മെച്ചമാണൈന്നും, കേരളത്തിലെ മതേതരത്വത്തിന് എന്‍എസ്എസ് ഭീഷണിയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
 
കഴിഞ്ഞദിവസം എന്‍എസ്എസിനെ വിമര്‍ശിച്ച് വെളളാപ്പളളി രംഗത്തുവന്നിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഈഴവ വിരോധിയെന്നും എന്‍എസ്എസ് നേതൃത്വത്തിന് മാടമ്പി സ്വഭാവമാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

അടുത്ത ലേഖനം
Show comments