Webdunia - Bharat's app for daily news and videos

Install App

മഹാവൃത്തികേടായി പോയി ഇത്, ശ്രീകുമാർ മേനോനെ വേണമെങ്കിൽ മഞ്ജുവിന് നാറ്റിക്കാമായിരുന്നു: ഭാഗ്യലക്ഷ്മി

ചിപ്പി പീലിപ്പോസ്
ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (11:53 IST)
തന്നെ അപായപ്പെടുത്താന്‍ സംവിധായകൻ വിഎ ശ്രീകുമാര്‍ മേനോന്‍ ശ്രമിക്കുമെന്ന ഭയമുള്ളതായി വ്യക്തമാക്കി മഞ്ജു വാര്യർ ഡിജിപിക്ക് നൽകിയ പരാതിയോട് സംവിധായകൻ പ്രതികരിച്ച രീതി വളരെ മോശമായതായിരുന്നു. ഒടിയനില്‍ അഭിനയിക്കുമ്പോള്‍ മുതല്‍ ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തി വൈരാഗ്യമുണ്ടെന്നും അതിന്റെ തുടര്‍ച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതായും താരം പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 
വിഷയത്തിൽ പ്രതികരണവുമായി ഭാഗ്യലക്ഷമി. ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഭാഗ്യലക്ഷ്മി നിലപാട് വ്യക്തമാക്കിയത്. വാസ്തവമെന്താണ് എന്ന കാര്യത്തെക്കുറിച്ച് രണ്ടുപേര്‍ക്കും മാത്രമേ അറിയൂ. ശ്രീകുമാര്‍ മേനോന്‍ ചെയ്തത് മഹാവൃത്തികേടായിപ്പോയി. മഞ്ജു വാര്യര്‍ എന്ന വ്യക്തി പോലീസിലേക്ക് പോയത് അത്ര മാത്രം അനുഭവിച്ചതിനാലാവാം. വേണമെങ്കില്‍ ഇദ്ദേഹത്തെ നാറ്റിക്കാന്‍ വേണ്ടി മഞ്ജു വാര്യര്‍ക്കും പോസ്റ്റിടാം. പക്ഷേ, മാന്യമായിട്ടാണ് മഞ്ജു ഇക്കാര്യം കൈകാര്യം ചെയ്തിരിക്കുന്നത്. 
 
‘അദ്ദേഹം ചെയ്തത് അങ്ങനെയെല്ല. ഇത് പണ്ടത്തെ ഒരു ഫ്യൂഡലിസമാണിത്. അതായത് ഞാന്‍ നിനക്ക് കുറേ ഉപകാരങ്ങള്‍ ചെയ്തു, അതിനര്‍ത്ഥം ജീവിതകാലം മുഴുവന്‍ നീ എന്റെ അടിമയായി ജീവിച്ചുകൊള്ളണമെന്ന് പറയുന്നത് പോലെയാണ്. അയാള്‍ക്ക് നഷ്ടപ്പെടാന്‍ യാതൊരു ഇമേജുമില്ല, എന്നാല്‍ മഞ്ജുവിന്റെ കാര്യം അങ്ങനെയല്ല. ആ ഇമേജ് തകര്‍ക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്.’  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു

അടുത്ത ലേഖനം
Show comments