കെ കരുണാകരനുശേഷം കേരളം കണ്ട കരുത്തനായ, ശക്തനായ ലീഡറാണ് പിണറായിയെന്ന് വെള്ളാപ്പള്ളി
പിണറായി കരുത്തനും ശക്തനുമെന്ന് വെള്ളാപ്പള്ളി
കെ കരുണാകരൻ കഴിഞ്ഞാൽ കേരളത്തിന്റെ ലീഡർ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ. പാർട്ടി ജനറൽ സെക്രട്ടറി എന്ന നിലയിൽ നിന്നും നല്ലൊരു ലീഡറായി മാറിയിരിക്കുകയാണ് പിണറായി എന്നും വെള്ളാപ്പള്ളി ഒരു വാർത്താ ചാനലിനോട് വ്യക്തമാക്കി.
തനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവാണ് പിണറായി വിജയൻ. പുനലൂരിൽ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച ചിലർ വിവാദമാക്കാൻ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. പിണറായി വിജയൻ വെറും നേതാവല്ല, ശക്തനും, കരുത്തനും പ്രായോഗികതയുമുള്ള നേതാവായി മാറിയിരിക്കുകയാണ്. കെ കരുണാകർ മാത്രമായിരുന്നു കേരളത്തിന്റെ നേതാവ്. അതിനുശേഷം മറ്റൊരു നേതാവുണ്ടായിട്ടുണ്ടെങ്കിൽ അത് പിണറായി ആണെന്നും വെള്ളാപ്പള്ളി പറഞ്ഞു.