ബിജെപിയുടേത് സവര്‍ണാധിപത്യ നിലപാട്; ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് വെള്ളാപ്പള്ളി
ബിജെപിയുടേത് സവര്‍ണ അജണ്ട; ബിഡിജെഎസ് നാണം കെട്ട് മുന്നണിയില്‍ തുടരേണ്ടതില്ലെന്ന് വെളളാപ്പളളി
ബിഡിജെഎസ് എന്‍ഡിഎ വിടുന്നതാണ് നല്ലതെന്ന് എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. നാണം കെട്ട് ആ മുന്നണിയില്‍ തുടരേണ്ട കാര്യമില്ല. ബി.ജെ.പി നേതൃത്വത്തിന് ബിഡിജെഎസിനോട് ഇപ്പോഴും സവര്‍ണാധിപത്യ നിലപാടാണെന്നും അതുകൊണ്ടുതന്നെ അവര്‍ ബിഡിജെഎസിന് ഒരു പരിഗണനയും നല്‍കുന്നില്ലെന്നും വെളളാപ്പളളി പറഞ്ഞു.
താമസിയാതെ എന്‍ഡിഎ ശിഥിലമാകും. മറ്റുള്ള ഒരു ഘടകകക്ഷികളെയും ബിജെപി പരിഗണിക്കുന്നില്ല. അല്‍ഫോന്‍സ് കണ്ണന്താനത്തെ ബിജെപി കേന്ദ്രമന്ത്രിയാക്കിയത് ക്രിസ്ത്യന്‍ സമൂഹത്തെ എന്‍ഡിഎയിലേക്ക് അടുപ്പിക്കാനാണെന്നും ആ നീക്കം വിജയം കാണില്ലെന്നും മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി.