മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിക്കും, ഞാന്‍ രാഷ്‌ട്രീയം നിര്‍ത്തുന്നു; ബിജെപിയെ ആക്രമിച്ച് വെള്ളാപ്പള്ളി വീണ്ടും
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിക്കും; ബിജെപിയെ ആക്രമിച്ച് വെള്ളാപ്പള്ളി വീണ്ടും
ബിജെപിക്കെതിരെ വീണ്ടും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ജയിക്കുന്നത് യുഡിഎഫ് സ്ഥാനാർഥി പികെ കുഞ്ഞാലിക്കുട്ടിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ എസ്എൻഡിപി പ്രവർത്തകർ മന:സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്‌താല്‍ മതി. മലപ്പുറത്ത് ബിജെപി സ്ഥാനാർഥിക്കായി പ്രചാരണം നടത്തില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
താൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. ബിഡിജെഎസ് സംഘടിപ്പിക്കുന്ന പരിപാടികളിൽ നിന്ന് താന്‍ ഇനി വിട്ടു നില്‍ക്കും. ചടങ്ങുകളില്‍ പങ്കെടുക്കേണ്ടെന്നാണ് നിലവിലെ തീരുമാനമെന്നും വെള്ളാപ്പള്ളി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.