മുഖ്യമന്ത്രിക്കു ചുറ്റും സവർണ ഉപജാപകവൃന്ദം പ്രവർത്തിക്കുന്നു; മത്സ്യത്തൊഴിലാളികളുടെ സമീപനം മോശമായി - വെള്ളാപ്പള്ളി
മുഖ്യമന്ത്രിക്കു ചുറ്റും സവർണ ഉപജാപകവൃന്ദം പ്രവർത്തിക്കുന്നു: വെള്ളാപ്പള്ളി
Publish Date: Fri, 08 Dec 2017 (15:24 IST)
Updated Date: Fri, 08 Dec 2017 (15:26 IST)
മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
മുഖ്യമന്ത്രിക്കു ചുറ്റും സവർണ ഉപജാപകവൃന്ദം പ്രവർത്തിക്കുന്നുണ്ട്. അവരുടെ സമ്മർദമാണ് ദേവസ്വത്തിലെ മുന്നാക്ക സംവരണത്തിനു പിന്നിലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെട്ടു. പാവങ്ങളുടെ മരണം രാഷ്ട്രീയവല്‍ക്കരിക്കരുത്. ദുരന്തരമുഖത്ത് സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രിയോട് മല്‍സ്യത്തൊഴിലാളികള്‍ കാണിച്ചത് ശരിയായില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.