Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേണുവിനെതിരെ നേരത്തെയും സമാന ആരോപണങ്ങള്‍; അന്നെല്ലാം രക്ഷപ്പെട്ടത് അധികാരം ഉപയോഗിച്ച്, ഇത്തവണ അടിതെറ്റി

വേണുവിനെതിരെ നേരത്തെയും സമാന ആരോപണങ്ങള്‍; അന്നെല്ലാം രക്ഷപ്പെട്ടത് അധികാരം ഉപയോഗിച്ച്, ഇത്തവണ അടിതെറ്റി
, ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (09:12 IST)
സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈം അവതാരകനും ചാനലിന്റെ ഡെപ്യൂട്ടി എഡിറ്ററുമായ വേണു ബാലകൃഷ്ണനെ ചാനല്‍ പുറത്താക്കിയത്. നേരത്തെയും വേണുവിനെതിരെ സമാന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മാതൃഭൂമിയിലെ രണ്ട് ജീവനക്കാരികള്‍ നേരത്തെ വേണുവിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. അപ്പോഴെല്ലാം അധികാരം ഉപയോഗിച്ച് അതിനെ നേരിടുകയാണ് വേണു ചെയ്തത്. 
 
വേണുവിന്റെ സഹോദരന്‍ കൂടിയായ ഉണ്ണി ബാലകൃഷ്ണനായിരുന്നു മാതൃഭൂമി ന്യൂസ് എഡിറ്റോറിയല്‍ വിഭാഗം മേധാവി. മുന്‍ ആരോപണങ്ങളുടെ സമയത്തെല്ലാം വേണുവിനെ സംരക്ഷിച്ചത് ഉണ്ണിയാണ്. എന്നാല്‍, ഉണ്ണി ബാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസില്‍ നിന്ന് ഈയിടെയാണ് രാജിവച്ചത്. 
 
സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പുതിയ ആരോപണം ഉയര്‍ന്നപ്പോള്‍ മാനേജ്‌മെന്റും ഇത്തവണ വേണുവിനെ തള്ളി. ഉണ്ണി ബാലകൃഷ്ണന്‍ ഒഴിഞ്ഞപ്പോള്‍ രാജീവ് ദേവരാജ് ആണ് എഡിറ്റോറിയല്‍ വിഭാഗം തലവനായത്. വേണുവിനെതിരായ സഹപ്രവര്‍ത്തകയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ മാനേജ്‌മെന്റ് ഉടന്‍ തന്നെ വേണുവിനെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് ഡിസ്മിസ് ചെയ്യുകയും ആയിരുന്നു. ഇത്തവണ അധികാരം ഉപയോഗിച്ച് പിടിച്ചുനില്‍ക്കാന്‍ വേണുവിനും സാധിച്ചില്ല. പരാതി ഒതുക്കിതീര്‍ക്കാന്‍ വേണു ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, പരാതിക്കാരി വഴങ്ങിയില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗജന്യ ഭക്ഷ്യകിറ്റ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി