Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

പാലായിലെ തകര്‍പ്പന്‍ ജയം; ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

pala by election

മെര്‍ലിന്‍ സാമുവല്‍

തിരുവനന്തപുരം , വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (14:34 IST)
പാലാ ഉപതെര‍ഞ്ഞെടുപ്പില്‍ ചരിത്രവിജയം സ്വന്തമാക്കിയ എല്‍ഡിഎഫിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

സര്‍ക്കാരിന്‍റെ സുസ്ഥിര വികസന - ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകാന്‍ കരുത്തുപകരുന്ന ജനിവിധിയാണിതെന്ന് പിണറായി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പറ‍ഞ്ഞു.

പാലായിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളക്കമാർന്ന വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറയുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്‍റെ സുസ്ഥിരവികസന - ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാൻ കരുത്തുപകരുന്നതാണ് ജനവിധി. തുടര്‍ന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നുപ്രവര്‍ത്തിക്കും

ഭരണം വിലയിരുത്തപ്പെടുമെന്നും ഭരണത്തിന്‍റെ വിജയമാണ് പാലായില്‍ സംഭവിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അഞ്ചിടത്ത് കൂടി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന വിജയമാണ് പാലായിലേത്. ലോക്‍സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ എല്‍ഡിഎഫിന്‍റെ അടിത്തറ ഇളകി എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയാകുകയാണ് ഈ വിജയം. 

2943 വോട്ടിനാണ് മാണി സി കാപ്പന്‍റെ വിജയം. 54137വോട്ടുകളാണ് കാപ്പന്‍ നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം  51194 വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി 18044 വോട്ടുകള്‍ നേടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൈലറ്റിന്റെ കയ്യിൽനിന്നും ചൂടുകാപ്പി തെറിച്ചുവീണത് കൺടോൾ പാനലിൽ; വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു