Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള കോണ്‍ഗ്രസ് നടത്തിയ സമൂഹ വിവാഹത്തില്‍ അഴിമതിയെന്നു പരാതി; മാണിക്കെതിരെ ത്വരിത പരിശോധനക്ക് ഉത്തരവ്

കെ.എം. മാണിക്കെതിരെ വീണ്ടും ത്വരിത പരിശോധന

കേരള കോണ്‍ഗ്രസ് നടത്തിയ സമൂഹ വിവാഹത്തില്‍ അഴിമതിയെന്നു പരാതി; മാണിക്കെതിരെ ത്വരിത പരിശോധനക്ക് ഉത്തരവ്
തിരുവനന്തപുരം , തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2016 (13:46 IST)
മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ ത്വരിത പരിശോധന നടത്താന്‍ ഉത്തരവ്. 2014 ഒക്ടോബറിൽ കേരള കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ സമൂഹ വിവാഹവുമായി ബന്ധപ്പെട്ടാണ് ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
 
മാണിയുടെ നേതൃത്വത്തില്‍ 150 സമൂഹ വിവാഹങ്ങളാണ് അന്ന് നടത്തികൊടുത്തത്. ഓരോ ദമ്പതിമാര്‍ക്കും അഞ്ചുപവന്‍ സ്വര്‍ണ്ണവും ഒന്നരലക്ഷം രൂപയും കേരളാ കോണ്‍ഗ്രസ് നല്‍കിയിരുന്നു. ഇതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കാണിച്ച് ലഭിച്ച പരാതിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഈ ഉത്തരവ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭരണപരിഷ്‌കാര കമ്മീഷനെക്കുറിച്ച് നിയമിച്ചവര്‍ തന്നെ പറയട്ടെ; അധ്യക്ഷപദവി ഏറ്റെടുക്കാതെ വിഎസ്