Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭരണപരിഷ്‌കാര കമ്മീഷനെക്കുറിച്ച് നിയമിച്ചവര്‍ തന്നെ പറയട്ടെ; അധ്യക്ഷപദവി ഏറ്റെടുക്കാതെ വിഎസ്

ഭരണപരിഷ്കാര കമ്മിഷൻ രൂപീകരിച്ച് ഉത്തരവിറങ്ങിയിട്ടും അധ്യക്ഷനായി വി എസ് അച്യുതാനന്ദൻ ചുമതലയേറ്റില്ല.

ഭരണപരിഷ്‌കാര കമ്മീഷനെക്കുറിച്ച് നിയമിച്ചവര്‍ തന്നെ പറയട്ടെ; അധ്യക്ഷപദവി ഏറ്റെടുക്കാതെ വിഎസ്
തിരുവനന്തപുരം , തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2016 (13:05 IST)
ഭരണപരിഷ്കാര കമ്മിഷൻ രൂപീകരിച്ച് ഉത്തരവിറങ്ങിയിട്ടും അധ്യക്ഷനായി വി എസ് അച്യുതാനന്ദൻ ചുമതലയേറ്റില്ല. എന്തുകൊണ്ടാണ് ചുമതലയേൽക്കാത്തതെന്ന ചോദ്യത്തിന്, അത് പ്രഖ്യാപിച്ചവര്‍ തന്നെ പറയട്ടെ എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.
 
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ വച്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വി എസ് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ചുമതല ഏറ്റെടുത്തതായി വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് വിഎസ് ഇത്തരത്തില്‍ പ്രതികരിച്ചത്. 
 
അനധികൃത സ്വത്തുസമ്പാദനത്തിനു മുൻമന്ത്രി കെ.ബാബുവിനെതിരെ വിജിലൻസ് കേസെടുത്തതിനെക്കുറിച്ചും വിഎസ് പ്രതികരിച്ചു. ബാബുവിനെതിരെ വിജിലന്‍സ് കണ്ടെത്തിയത് നഗ്നമായ അഴിമതിയാണ്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിന്നും തടിതപ്പാനായി ന്യായങ്ങള്‍ പറയുകയാണെന്നും വിഎസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെലികോം കമ്പനികളുടെ മല്‍സരം ശക്തമാകുന്നു; തകര്‍പ്പന്‍ ഓഫറുകളുമായി വൊഡഫോണ്‍ രംഗത്ത്