സീഡ് അതോറിറ്റിയിലെ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് കൃഷി മന്ത്രി ഉത്തരവിട്ടു
സംസ്ഥാനത്തെ സീഡ് അതോറിറ്റിയിലെ വിത്ത് ഇടപാടുകള്‍ വിജിലൻസ് അന്വേഷിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ.
സംസ്ഥാനത്തെ സീഡ് അതോറിറ്റിയിലെ വിത്ത് ഇടപാടുകള്‍ വിജിലൻസ് അന്വേഷിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ. സീഡ് അതോറിറ്റിയിലെ ഉദ്യോഗസ്ഥ തലപ്പത്ത് അഴിച്ചുപണി നടത്തും. ഒരേ ഏജൻസികൾക്ക് തുടർച്ചയായി നൽകിയ കരാറുകൾ റദ്ദാക്കും. നെൽവിത്തിന് പുറമെ മറ്റ് വിത്തുകളുടെ ഇറക്കുമതിയും അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ കർഷകരിൽ നിന്നുള്ള വിത്തുകള്‍ ശേഖരിക്കാതെ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് വൻ വിത്തിറക്കുമതി നടത്തിയിരുന്നത്. 16 രൂപയുള്ള വിത്ത് 40 രൂപയ്ക്ക് കർഷകർക്ക് നൽകിയാണ് കോടികളുടെ വെട്ടിപ്പ് നടത്തിയിരുന്നതെന്നുമുള്ള ക്രമക്കേടുകള്‍ മനോരമ ന്യൂസ് പുറത്തുകൊണ്ടു വന്നിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടത്.