Publish Date: Mon, 27 Jun 2022 (11:30 IST)
Updated Date: Mon, 27 Jun 2022 (11:31 IST)
നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബു അറസ്റ്റിലായി. എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യം നേരത്തേ ഹൈക്കോടതി അനുവദിച്ചിരുന്നതിനാല്‍ ആള്‍ ജാമ്യത്തില്‍ വിജയ് ബാബുവിനെ വിട്ടയക്കും.
ചോദ്യം ചെയ്യലിനായി ഇന്ന് വിജയ്ബാബു അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. ഇദ്ദേഹത്തെ തെളിവെടുപ്പിനായി അന്വേഷണ സംഘം കൊണ്ടുപോകും.