Webdunia - Bharat's app for daily news and videos

Install App

വൃദ്ധസദനത്തിലെ പ്രണയം; വിജയരാഘവനും സുലോചനയും ഇനി ഒന്നിച്ച്, വിവാഹം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം

വിജയരാഘവന്‍ 2019ലും സുലോചന 2024 ലുമാണ് വൃദ്ധസദനത്തില്‍ എത്തിയത്

രേണുക വേണു
തിങ്കള്‍, 7 ജൂലൈ 2025 (19:59 IST)
Vijayaraghavan and Sulochana

വൃദ്ധസദനത്തിലെ പ്രണയം പൂവിട്ടു..! വിജയരാഘവനും സുലോചനയും ഇനി ഒന്നിച്ച് ജീവിക്കും. തൃശൂര്‍ സര്‍ക്കാര്‍ വൃദ്ധസദനമാണ് പേരാമംഗലം സ്വദേശിയായ 79 കാരന്‍ വിജയരാഘവനും ഇരിങ്ങാലക്കുട സ്വദേശിയായ 75 കാരി സുലോചനയും തമ്മിലുള്ള പ്രണയസാക്ഷാത്കാരത്തിനു വേദിയായത്. 
 
സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം നടന്ന ഇവരുടെ വിവാഹത്തിനു ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു, മേയര്‍ എം.കെ.വര്‍ഗീസ് എന്നിവര്‍ സാക്ഷ്യംവഹിച്ചു. വിജയരാഘവന്‍ 2019ലും സുലോചന 2024 ലുമാണ് വൃദ്ധസദനത്തില്‍ എത്തിയത്. ഇരുവരും ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യം വാര്‍ഡനെ അറിയിക്കുകയായിരുന്നു. സാമൂഹിക നീതി വകുപ്പാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്. 
 
കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്യാമള മുരളീധരന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്‍.പ്രദീപന്‍, വൃദ്ധസദനം സൂപ്രണ്ട് രാധിക, കൗണ്‍സിലര്‍മാര്‍, വൃദ്ധസദനത്തിലെ മറ്റ് അന്തേവാസികള്‍  തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nipah Virus: സംസ്ഥാനത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേര്‍, ഹൈറിസ്‌ക് വിഭാഗത്തില്‍ 27 പേര്‍

വൃദ്ധസദനത്തിലെ പ്രണയം; വിജയരാഘവനും സുലോചനയും ഇനി ഒന്നിച്ച്, വിവാഹം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം

പാക് ചാരവൃത്തി ആരോപിക്കപ്പെട്ട് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സര്‍ക്കാര്‍ ക്ഷണപ്രകാരം; വിവരാവകാശ രേഖകള്‍

വെള്ളപ്പൊക്കത്തില്‍ ഹിമാചലിലെ സഹകരണ ബാങ്ക് മണ്ണിനടിയില്‍; കോടികളുടെ സ്വര്‍ണത്തിനും പണത്തിനും കാവല്‍ നിന്ന് ജനങ്ങള്‍

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ ജീവന്‍ നിലനിര്‍ത്തിയത് സ്വകാര്യ ആശുപത്രിയിലെ ചികിത്സകൊണ്ട്: മന്ത്രി സജി ചെറിയാന്‍

അടുത്ത ലേഖനം
Show comments