Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ജുവും ദിലീപും ഞെട്ടിച്ചുവെന്ന് സംവിധായകൻ കമൽ; ആ കഥയിങ്ങനെ

1990 കളിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട താരജോഡികളാണ് ദിലീപ്-മഞ്ജു, ബിജു മേനോൻ-സംയുക്ത വർമ്മ എന്നിവർ.

Kamal

നിഹാരിക കെ.എസ്

, വ്യാഴം, 3 ജൂലൈ 2025 (10:15 IST)
മലയാളത്തിൽ നിരവധി താരമാംഗല്യം നടന്നിട്ടുണ്ട്. മഞ്ജു-ദിലീപ്, ബിജു മേനോൻ-സംയുക്ത വർമ്മ, ജയറാം-പാർവതി, ഉർവശി-മനോജ് കെ ജയൻ, മുകേഷ്-സരിത എന്നിങ്ങനെ പോകുന്നു ലിസ്റ്റ്. 1990 കളിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട താരജോഡികളാണ് ദിലീപ്-മഞ്ജു, ബിജു മേനോൻ-സംയുക്ത വർമ്മ എന്നിവർ. ഇവരുമൊരുമിച്ച് കമൽ നല്ല സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
 
മുൻപ് മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഈ രണ്ടു താര പ്രണയങ്ങളുടെയും പിന്നാമ്പുറ കഥകൾ കമൽ ഓർത്തെടുത്തിരുന്നു. ദിലീപും മഞ്ജു വാര്യരും ഒരിക്കലും പിടി തരാതെ നടന്നവരായിരുന്നു എന്നാണ് സംവിധായകൻ വെളിപ്പെടുത്തിയത്. എന്നാൽ, ബിജു മേനോനും സംയുക്ത വർമയും അങ്ങനെ ആയിരുന്നില്ല.
 
'എന്നെ ഏറ്റവും ഞെട്ടിച്ച കാര്യം എന്താണെന്ന് വച്ചാൽ, ദിലീപും മഞ്ജു വാര്യരും തമ്മിൽ പ്രണയത്തിലായി എന്നതായിരുന്നു. കാരണം, അവർ തമ്മിൽ അങ്ങനെ പ്രണയത്തിലാകുമെന്ന് ഞാൻ വിചാരിച്ചതേയില്ലായിരുന്നു. അത് പിന്നെ കുറെ കഴിഞ്ഞാണ് ഞാൻ അറിയുന്നത്', കമൽ പറഞ്ഞു.
 
'പക്ഷെ ബിജു മേനോനും സംയുക്ത പെട്ടെന്ന് തന്നെ ഞാൻ കണ്ടു പിടിച്ചു എന്നുള്ളതാണ് തമാശ. അന്ന് വിജയനോട് ചോദിക്കുകയും ചെയ്തു, എന്താണ് എന്ന്. മധുരനൊമ്പരക്കാറ്റ് ലൊക്കേഷനിലാണ് അത്. അതിന് ശേഷമാണ് അത് തുടങ്ങിയത്, അതിന്റെ ഇടക്ക് എപ്പോഴോ. അതിന് ശേഷമാണ് അവർ മഴ എന്ന് പറഞ്ഞ സിനിമ. അതിന് ശേഷം എന്റെ മേഘമൽഹാറിൽ അഭിനയിക്കാൻ അവർ വന്നു. മേഘമൽഹാറിൽ അഭിനയിക്കാൻ വന്നപ്പോഴേക്കും ഇവർ തമ്മിൽ നല്ല പ്രണയത്തിലായിരുന്നു', ഒരു ചിരിയോടെ കമൽ പറഞ്ഞു.
 
മേഘമൽഹാർ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ബിജു മേനോനും സംയുക്ത വർമ്മയും തമ്മിലുള്ള പ്രണയം പ്രേക്ഷകർ ആഘോഷിച്ചു തുടങ്ങിയിരുന്നു. അധികം വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹശേഷം സംയുക്ത സിനിമ ഉപേക്ഷിച്ചു.
 
അതേസമയം, സല്ലാപം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ദിലീപും മഞ്ജു വാര്യരും സുഹൃത്തുക്കളായത്. പിന്നീട്, ഈ സൗഹൃദം പ്രണയമായി വളരുകയായിരുന്നു. അതീവരഹസ്യമായിട്ടായിരുന്നു ഇവർ പ്രണയിച്ചത്. ആരെയും ഒന്നും അറിയിക്കാതെ, ഒരു നാൾ പുലർച്ചെ കലാഭവൻ മണി അടക്കമുള്ള സുഹൃത്തുക്കളെ കൂട്ടി മഞ്ജുവിന്റെ വീട്ടിൽ എത്തിയ ദിലീപ്, നടിയെ വിളിച്ചിറക്കി കൊണ്ട് പോയി താലി ചാർത്തുകയായിരുന്നു.
 
കരിയറിൽ തിളങ്ങി നിന്ന സമയമായിരുന്നു മഞ്ജു ദിലീപിനെ വിവാഹം കഴിക്കുന്നത്. പിന്നീട് കുടുംബിനിയായി മഞ്ജു സിനിമ ഉപേക്ഷിക്കുകയായിരുന്നു. ദിലീപുമായുള്ള ഡിവോഴ്‌സിന് ശേഷമാണ് മഞ്ജു വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്. 2014 ൽ ആണ് മഞ്ജുവും ദിലീപും വിവാഹമോചിതരായത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നയൻതാര സിംപിൾ അല്ല, സംവൃത നല്ല കുട്ടി, ബുദ്ധിമുട്ടിച്ചത് പാർവതി: തുറന്നു പറഞ്ഞ് സ്റ്റൈലിസ്റ്റ്