Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈക്കൂലി : വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ

കൈക്കൂലി : വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ
, ബുധന്‍, 12 ഒക്‌ടോബര്‍ 2022 (18:05 IST)
കൊല്ലം: ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മേലില വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റിനെ വിജിലൻസ് കൈയോടെ പിടികൂടി. പവിത്രേശ്വരം കൈതക്കോട് എസ്.ജെ.കോട്ടേജിൽ ജെ.അജയകുമാറിനെയാണ് (48) പിടികൂടിയത്.
 
കുന്നിക്കോട് ആവണീശ്വരം ചിറ്റയത്ത് വീട്ടിൽ നൗഷാദ് നൽകിയ പരാതിയിലാണ് അജയകുമാർ പിടിയിലായത്. ബാങ്ക് വായ്പ ലഭിക്കാനായി വില്ലേജ് ഓഫീസിൽ നൗഷാദ് അപേക്ഷ നൽകിയിരുന്നു. ഫലമില്ലാതെ വന്നപ്പോൾ കൈക്കൂലി നൽകിയാലേ കാര്യം നടക്കു എന്ന നിലവന്നു. ആയിരം രൂപയാണ് കൈക്കൂലി ആയി ആവശ്യപ്പെട്ടത്. തുടർന്നാണ് നൗഷാദ് വിജിലൻസിനെ സമീപിച്ചത്.
 
ഇതിനു മുമ്പും സമാനമായ പരാതികൾ ലഭിച്ചതായി വിജിലൻസ് സംഘം വെളിപ്പെടുത്തി. അജയകുമാർ മേലിലയിൽ എത്തിയത് 2020 ലായിരുന്നു. അജയകുമാർ പവിത്രേശ്വരത്തു ജോലി ചെയ്യുമ്പോൾ അന്നത്തെ വില്ലേജ് ഓഫീസറി കൈക്കൂലി കേസിൽ പിടിയിലായിരുന്നു. അന്ന് മുതൽ തന്നെ അജയകുമാറും വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.  
=

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നരബലി കേസില്‍ മൂന്നു പ്രതികളെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു; താന്‍ വിഷാദരോഗിയാണെന്ന് ലൈല