ദേശീയ അവാർഡ് നേടാൻ എളുപ്പമാണ്, പക്ഷേ...; വിനായകൻ
സംസ്ഥാന അവാർഡ് കിട്ടാൻ ബുദ്ധിമുട്ടാണ്: വിനായകൻ
ദേശീയ ചലച്ചിത്ര അവാർഡ് നേടാൻ ബുദ്ധിമുട്ടൊന്നുമില്ല എളുപ്പമാണെന്ന് സംസ്ഥാന അവാർഡ് ജേതാവ് വിനായകൻ. സംസ്ഥാന അവാർഡ് നേടലാണ് ബുദ്ധിമുട്ടെന്നും വിനായകൻ വ്യക്തമാക്കി. കൊച്ചി നഗരസഭ നൽകിയ ആദരത്തിന് നന്ദി പറഞ്ഞ് സംസാരിക്കവെയാണ് അവാർഡ് നിർണയ സംവിധാനത്തെ പരോക്ഷമായി അദ്ദേഹം വിമർശിച്ചത്.
കൗൺസിൽ ഹാളിൽ മേയർ സൗമിനി ജയിൻ വിനായകന് നഗരസഭയുടെ ഉപഹാരം നൽകി. നടൻ മണികണ്ഠനുവേണ്ടി സഹോദരൻ ഗണേഷും സംവിധായകൻ രാജീവ് രവിക്കുവേണ്ടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർേപഴ്സൺ ഡോ. പൂർണിമ നാരായണനും ഉപഹാരം ഏറ്റുവാങ്ങി. അവാർഡ് ജേതാക്കളെ പൊന്നാട അണിയിക്കുകയും ചെയ്തു. ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, പ്രതിപക്ഷാംഗങ്ങളായ കെ.ജെ. ആൻറണി, ഷീബാലാൽ, ബെന്നി ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.