Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാലഭാസ്കറിന്‍റെയും ഭാര്യയുടെയും നില അതീവ ഗുരുതരം, പൊലിഞ്ഞത് 15 വര്‍ഷത്തോളം കാത്തിരുന്നുണ്ടായ കണ്‍‌മണി

ബാലഭാസ്കറിന്‍റെയും ഭാര്യയുടെയും നില അതീവ ഗുരുതരം, പൊലിഞ്ഞത് 15 വര്‍ഷത്തോളം കാത്തിരുന്നുണ്ടായ കണ്‍‌മണി
തിരുവനന്തപുരം , ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (10:36 IST)
കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെയും ഭാര്യ ലക്ഷ്മിയുടെയും നില ഗുരുതരമായി തുടരുന്നു. പരുക്കേറ്റ ഡ്രൈവര്‍ അര്‍ജുന്‍റെ നിലയും ഗുരുതരമാണ്.
 
ബലഭാസ്കറിന്‍റെ മകള്‍ തേജസ്വി ബാല (2) അപകടത്തില്‍ മരിച്ചിരുന്നു. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിവരവേ തിരുവനന്തപുരം കഴക്കൂട്ടം താമരക്കുളത്ത് ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഇന്നോവ കാറിന്‍റെ മുന്‍‌ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. 
 
webdunia
15 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനും വഴിപാടുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമൊടുവില്‍ ബാലഭാസ്കറിനും ലക്‍ഷ്മിക്കും പിറന്ന കണ്‍‌മണിയായിരുന്നു അകാലത്തില്‍ പൊലിഞ്ഞ തേജസ്വി ബാല. മകള്‍ മരിച്ച വിവരം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ബാലഭാസ്കറും ലക്ഷ്മിയും അറിഞ്ഞിട്ടില്ല.
webdunia
 
അപകടമുണ്ടായ ഉടന്‍ എല്ലാവരെയും കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്. കുഞ്ഞിനെ ഉടന്‍ തന്നെ അനന്തപുരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ; പൊന്‍മുടി അണക്കെട്ടില്‍നിന്നും കൂടുതല്‍ വെള്ളം തുറന്നുവിടും