Select Your Language

Notifications

webdunia
webdunia
webdunia
webdunia

എ ഐ ക്യാമറയിൽ കുടുങ്ങിയാലും പ്രമുഖർക്ക് പിഴയില്ല

എ ഐ ക്യാമറയിൽ കുടുങ്ങിയാലും പ്രമുഖർക്ക് പിഴയില്ല
, ബുധന്‍, 19 ഏപ്രില്‍ 2023 (17:43 IST)
സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള 726 എ ഐ ക്യാമറകളിലൂടെ ഗതാഗത നിയമലംഘനത്തിന് നാളെ മുതൽ പിഴ ചുമത്തും. ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ച ശേഷമാകും നോട്ടീസ് അയക്കുക. ഇത്തരത്തിൽ ഒരു ദിവസം 30,000 നോട്ടീസുകൾ അയക്കാനാകും.
 
എന്നാൽ മന്ത്രിമാർ ഉൾപ്പെടുന്ന പ്രമുഖർ ക്യാമറയിൽ കുടുങ്ങിയാലും പിഴ അടക്കേണ്ടതായി വരില്ല. ഹെൽമെറ്റ്,സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര. ബൈക്കുകളിൽ മൂന്ന് പേർ അടങ്ങുന്ന യാത്ര, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം എന്നിവയാണ് എഐ ക്യാമറകൾ കണ്ടെത്തുക. രാത്രിയാത്രയിൽ പോലും കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയിരുന്നാൽ ഇത് കണ്ടെത്താൻ ക്യാമറകൾക്കാകും. ഒരു ക്യാമറ രേഖപ്പെടുത്തിയ കുറ്റം അടുത്ത ക്യാമറയിലും പതിഞ്ഞാൽ വീണ്ടും പിഴ അടക്കേണ്ടി വരുമെന്ന് ആർടിഒ അറിയിക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടി നാളെമുതല്‍ ഡ്രൈവിങ് ലൈസന്‍സ് പുതിയ പിവിസി പെറ്റ് ജി കാര്‍ഡില്‍