Webdunia - Bharat's app for daily news and videos

Install App

വിസ തട്ടിപ്പിനിരയായ യുവതി ജീവനൊടുക്കി: ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് ആശുപത്രിയിൽ

എ കെ ജെ അയ്യർ
തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (16:36 IST)
ആലപ്പുഴ:  :വിസ തട്ടിപ്പിനിരയായ യുവതി തൂങ്ങിമരിച്ചു. ഇതേ തുടർന്ന് ഭാര്യയുടെ വിയോഗത്തില്‍ മനംനൊന്ത് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു ആശുപത്രിയിലായി. തലവടി മാളിയേക്കൽ ശരണ്യ (34) ആണ് തൂങ്ങിമരിച്ചത്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ശരണ്യ നാട്ടിലെത്തിയശേഷം പുതിയ വിസയിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു. 
 
പാലായിലുള്ള ഒരു വ്യക്തിക്ക്​ വിസക്കും വിമാന ടിക്കറ്റിനും പണം കൈമാറിയിരുന്നതായി പറയുന്നു. എന്നാൽ പോകാനുള്ള സമയത്താണ് വിസ തട്ടിപ്പ് അറിയുന്നത്. ഇതിൽ മനംനൊന്ത ശരണ്യ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഉടനേ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
വിവരം അറിഞ്ഞ് പൊലീസ് എത്തി ശരണ്യയുടെ ഭർത്താവിൽ നിന്ന് വിവരങ്ങളറിഞ്ഞു. പൊലീസ് നാട്ടുകാരുമായി സംസാരിക്കുന്നതിനിടെ ശരണ്യയുടെ ഭർത്താവ് വീടിന്‍റെ വാതിൽ പൂട്ടിയശേഷം ആത്മഹത്യക്ക്​ ശ്രമിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് വാതിൽ തകർത്ത് അകത്തുകടന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചു. ഏഴുവർഷം മുമ്പ്​ വിവാഹിതരായ ഇവര്‍ക്ക് മക്കളില്ല.
 
പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യക്തി തലവടിയിലെ പലരുടെ കൈയിൽനിന്നും വിസക്ക്​ പണം വാങ്ങിയതായി സൂചനയുണ്ട്. ഇയാളെക്കുറിച്ച് എടത്വാ പൊലീസ് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗൂഗിള്‍ മുന്നറിയിപ്പ്! ഈ 16 എക്സ്റ്റന്‍ഷനുകള്‍ ഉടന്‍ ഡിലീറ്റ് ചെയ്യുക, അല്ലെങ്കില്‍ വലിയ നഷ്ടമുണ്ടാകും

കേരളത്തില്‍ തുടര്‍ച്ചയായി മൂന്നാം തോല്‍വി; കോണ്‍ഗ്രസിനു ഷോക്കായി കനുഗോലു റിപ്പോര്‍ട്ട്

കടം പെരുകിയിട്ടും ആര്‍ഭാടം കുറച്ചില്ല, 65 ലക്ഷത്തിന്റെ കടബാധ്യത സ്ഥിരീകരിച്ച് പോലീസ്

എസ്എഫ്‌ഐ ആക്രമണം നടത്തിയതിന്റെ ഭാഗമായി കലാലയങ്ങളില്‍ ഏതെങ്കിലും ഒരാളുടെ ജീവന്‍ വെടിഞ്ഞുവെന്ന് ഒരു സംഭവവും പറയാനില്ല: മുഖ്യമന്ത്രി

വീട്ടുകാര്‍ക്ക് കുട്ടിയോട് അമിത വാത്സല്യം; 13 വയസുകാരന്‍ 5 വയസുുകാരിയെ കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments