Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറിയിപ്പ്: തിരുവനന്തപുരത്തെ ഈ പ്രദേശങ്ങളില്‍ ജലവിതരണം മുങ്ങും

ഒക്ടോബര്‍ എട്ട് ചൊവ്വ രാത്രി എട്ട് മുതല്‍ ഒക്ടോബര്‍ ഒന്‍പത് രാവിലെ നാല് വരെയാണ് ജലശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം മുടങ്ങുക

അറിയിപ്പ്: തിരുവനന്തപുരത്തെ ഈ പ്രദേശങ്ങളില്‍ ജലവിതരണം മുങ്ങും

രേണുക വേണു

, തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (09:55 IST)
അരുവിക്കരയില്‍ നിന്ന് നഗരത്തിലേക്കു ശുദ്ധജലം കൊണ്ടുവരുന്ന വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിന്റെ വാല്‍വ് തകരാറിലായതിനെ തുടര്‍ന്നു അറ്റകുറ്റ പണികള്‍ നടത്തുന്നതിനായി അരുവിക്കര 86 എംഎല്‍ഡി ജലശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം മുടങ്ങും. ഒക്ടോബര്‍ എട്ട് ചൊവ്വ രാത്രി എട്ട് മുതല്‍ ഒക്ടോബര്‍ ഒന്‍പത് രാവിലെ നാല് വരെയാണ് ജലശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം മുടങ്ങുക. 
 
പേരൂര്‍ക്കട, ഹാര്‍വിപുരം, എന്‍സിസി റോഡ്, പേരാപ്പൂര്‍, പാതിരപ്പള്ളി, ഭഗത് സിംഗ് നഗര്‍, ചൂഴമ്പാല, വയലിക്കട, മാടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരിവിയോട്, ചെഞ്ചേരി, വഴയില, ഇന്ദിരാനഗര്‍, ഊളമ്പാറ, പൈപ്പിന്മൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാര്‍, നന്ദന്‍കോട്, കുറവന്‍കോണം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, ഗൗരീശപട്ടം, കുമാരപുരം, മെഡിക്കല്‍ കോളേജ്, ഉള്ളൂര്‍, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജ്, ഗാന്ധിപുരം, ചെമ്പഴന്തി പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മണ്‍വിള, മണക്കുന്ന്, അലത്തറ, ചെറുവക്കല്‍, ഞാണ്ടൂര്‍ക്കോണം, തൃപ്പാദപുരം, ചെങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, സിആര്‍പി എഫ് ക്യാംപ്, പള്ളിപ്പുറം, പുലയനാര്‍കോട്ട, പ്രശാന്ത് നഗര്‍, പോങ്ങുമൂട്, ആറ്റിപ്ര, കുളത്തൂര്‍, പൗണ്ട് കടവ്, കരിമണല്‍, കുഴിവിള, വെട്ടുറോഡ്, കാട്ടായിക്കോണം എന്നീ പ്രദേശങ്ങളിലെ ശുദ്ധജല വിതരണം തടസ്സപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്‍വറിന്റെ നയവിശദീകരണ യോഗത്തിനു എത്തിയവരില്‍ കൂടുതല്‍ ലീഗ് അണികള്‍; തലവേദന !