Webdunia - Bharat's app for daily news and videos

Install App

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാംജിത്തിന്റെ ശിക്ഷ തിങ്കളാഴ്ച വിധിക്കും; ഒന്നും പറയാനില്ലെന്ന് പ്രതി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 മെയ് 2024 (13:16 IST)
വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാംജിത്തിന്റെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. ശ്യാംജിത്ത് കുറ്റക്കാരനെന്ന് തലശേരി അഡീഷണല്‍ ജില്ലാ കോടതിയാണ് വിധിച്ചത്. 2022 ഒക്ടോബര്‍ 22 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി വീട്ടിലുള്ളവരെല്ലാവരും പോയ സമയത്താണ് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തിയത്. ബന്ധുവിട്ടിലുണ്ടായിരുന്ന വിഷ്ണുപ്രിയ രാവിലെ വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു. സൗഹൃദം അവസാനിപ്പിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം നടത്തിയത്. കൊലനടക്കുമ്പോള്‍ വിഷ്ണുപ്രിയ ആണ്‍സുഹൃത്തുമായി വീഡിയോ കോളിലായിരുന്നു.
 
കൊലപാതകത്തിന്റെ ചെറിയ ദൃശ്യങ്ങള്‍ ഇതില്‍ നിന്ന്് ലഭിച്ചിരുന്നു. പിടിയിലായപ്പോഴും യാതൊരു കുറ്റബോധവും ഇല്ലാതെയാണ് പ്രതി പ്രതികരിച്ചതെന്ന് ഏറെ ശ്രദ്ധയേമാണ്. തനിക്ക് 25 വയസായതേയുള്ളൂ, 14 വര്‍ഷത്തെ ശിക്ഷയല്ലേ. അത് ഗൂഗിളില്‍ കണ്ടിട്ടുണ്ട്. 39 വയസാകുമ്പോള്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമെന്നു ഒന്നും നഷ്ടപ്പെടാനില്ലെന്നായിരുന്നു ശ്യാംജിത്തിന്റെ പ്രതികരണം. വിഷ്ണുപ്രിയയുടെ ശരീരത്തില്‍ 29 മുറിവുകളുണ്ടായിരുന്നു. അതില്‍ പത്ത് മുറിവുകള്‍ മരണശേഷമുള്ളതാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments