Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

സ്കൂളിന് സമീപം മദ്യശാല, പരാതിയുമായി അഞ്ചുവയസുകാരൻ കോടതിയിൽ, അടച്ചുപൂട്ടാൻ ഉത്തരവ്

Court

അഭിറാം മനോഹർ

, ബുധന്‍, 8 മെയ് 2024 (15:14 IST)
പ്രയാഗ് രാജ് : അഞ്ചു വയസുകാരന്റെ ഹര്‍ജിയില്‍ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മദ്യശാല അടച്ചുപൂട്ടാന്‍ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന മദ്യശാലയ്‌ക്കെതിരെയാണ് എല്‍കെജി വിദ്യാര്‍ഥിയായ അഥര്‍വ കോടതിയെ സമീപിച്ചത്.
 
കാണ്‍പൂര്‍ ആസാദ് നഗറിലെ മദ്യശാലയ്ക്ക്‌കെതിരെയായിരുന്നു പരാതി. ഇതില്‍ കോടതി സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞു. പ്രദേശത്ത് സ്‌കൂള്‍ വന്നിട്ടും എന്തുകൊണ്ടാണ് മദ്യശാലയ്ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയതെന്ന് കോടതി ചോദിച്ചു. 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെങ്കിലും സ്‌കൂളിന്റെ അരികില്‍ മദ്യശാല പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്ന് നിരീക്ഷിച്ച കോടതി മദ്യശാല അടച്ചുപൂട്ടാന്‍ ഉത്തരവിടുകയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍