Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിസ്മയ കേസ് പ്രതി കിരണിന് ജയിലില്‍ തോട്ടപ്പണി; ദിവസ വേതനം 63 രൂപ, രാവിലെ 7.15 ന് പണി തുടങ്ങണം

വിസ്മയ കേസ് പ്രതി കിരണിന് ജയിലില്‍ തോട്ടപ്പണി; ദിവസ വേതനം 63 രൂപ, രാവിലെ 7.15 ന് പണി തുടങ്ങണം
, തിങ്കള്‍, 20 ജൂണ്‍ 2022 (20:24 IST)
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി വിസ്മയ (24) ജീവനൊടുക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിസ്മയയുടെ ഭര്‍ത്താവ് എസ്.കിരണ്‍ കുമാറിന് തോട്ടപ്പണി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് കിരണ്‍ കുമാര്‍ ശിക്ഷ അനുഭവിക്കുന്നത്. പത്ത് വര്‍ഷം കഠിന തടവിനാണ് കോടതി വിധിച്ചിരിക്കുന്നത്. 
 
ജിയില്‍ മതില്‍ക്കെട്ടിനുള്ളിലെ 9.5 ഏക്കറില്‍ ചില ഭാഗങ്ങളില്‍ കൃഷി നടത്തുന്നുണ്ട്. ഇവിടെ ജയില്‍പ്പുള്ളികള്‍ക്ക് ജോലിയുണ്ട്. അതില്‍ ഒരാളാണ് കിരണ്‍ കുമാര്‍. അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിക്കെയാണ് കിരണ്‍ കേസില്‍ പ്രതിയായത്. ഇയാളെ പിന്നീട് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. 
 
ജയില്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ചിലയിടങ്ങളില്‍ അലങ്കാര ചെടികളും നട്ടിട്ടുണ്ട്. ഇതെല്ലാം കിരണ്‍ കുമാര്‍ അടക്കമുള്ള തിരഞ്ഞെടുക്കപ്പെടുന്ന ജയില്‍ തടവുകാര്‍ പരിപാലിക്കും. രാവിലെ 7.15ന് തോട്ടത്തിലെ ജോലി തുടങ്ങും. ദിവസം 63 രൂപ കിരണിനു വേതനമായി ലഭിക്കും. ഒരു വര്‍ഷം കഴിഞ്ഞാല്‍ 127 രൂപയായി ദിവസവേതനം ഉയരും. 
 
രാവിലെയും ഉച്ചയ്ക്കും ഭക്ഷണത്തിന് ഇടവേളയുണ്ട്. വൈകിട്ട് ചായ ലഭിക്കും. രാത്രി ഭക്ഷണം നല്‍കി 5.45ന് തടവുകാരെ സെല്ലില്‍ കയറ്റും. 
 
ജയിലിലെ അഞ്ചാം ബ്ലോക്കിലാണ് കിരണ്‍കുമാര്‍ കഴിയുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊട്ടുകൂടാത്തവൻ കൊണ്ടുവരുന്ന ഭക്ഷണം വേണ്ട: സൊമാറ്റോ ഡെലിവറി ജീവനക്കാാരൻ്റെ മുഖത്ത് തുപ്പി കസ്റ്റമർ