Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയത്തിന് ഈമാസം 21വരെ അപേക്ഷിക്കാം, ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍

Sslc Exam
എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിണി എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ ഔദ്യോഗിക വെബ്‌സൈറ്റായ https://sslcexam.kerala.gov.in.ല്‍ 16.06.2022 മുതല്‍ 21.06.2022 വൈകിട്ട് 4.00 മണി വരെ hsc Revaluation/Photocopy/Scrutiny Applications  എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഒറ്റ അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷിക്കേണ്ട വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുമ്പോള്‍ അപേക്ഷയുടെ പ്രിവ്യൂ കാണിക്കുന്നതാണ്. 
 
തെറ്റുകള്‍/ ഉള്‍പ്പെടുത്തലുകള്‍ ഉണ്ടെങ്കില്‍ Edit' ബട്ടണ്‍ ഉപയോഗിച്ച് വിവരങ്ങള്‍ തിരുത്തുവാനോ, ഉള്‍പ്പെടുത്തുവാനോ സാധിക്കുന്നതാണ്. അല്ലെങ്കില്‍  Confirmation' ചെയ്ത് പ്രിന്റൗട്ടും ഫീസും സ്‌കൂളില്‍ 21.06.2022-ന് വൈകിട്ട് 4 മണിക്കുളളില്‍ സമര്‍പ്പിക്കേണ്ടതാണ്. കണ്‍ഫര്‍മേഷനുശേഷം അപേക്ഷയില്‍ തിരുത്തലുകള്‍ സാധിക്കുകയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മയക്കുമരുന്നുമായി നഗരസഭാ ജീവനക്കാരൻ അറസ്റ്റിൽ