Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ലത്തീന്‍ അതിരൂപതയ്ക്ക് ചെവി കൊടുക്കാതെ വിഴിഞ്ഞം ഇടവക; കപ്പല്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും

Vizhinjam Port Latin Church
, ശനി, 14 ഒക്‌ടോബര്‍ 2023 (07:36 IST)
വിഴിഞ്ഞം രാജ്യാന്ത തുറമുഖത്ത് നാളെ (ഒക്ടോബര്‍ 15) നടക്കുന്ന കപ്പല്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുമെന്ന് വിഴിഞ്ഞം ഇടവക. തങ്ങള്‍ ഉന്നയിച്ച 18 ആവശ്യങ്ങളും സമയബന്ധിതമായി നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കരിദിനാചരണം ഒഴിവാക്കാനാണ് വിഴിഞ്ഞം ഇടവകയുടെ തീരുമാനം. മന്ത്രി സജി ചെറിയാനുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനമെന്ന് വിഴിഞ്ഞം ഇടവക വികാരി മോണ്‍.ഡോ.ടി നിക്കോളാസ് അറിയിച്ചു. 
 
അതേസമയം വിഴിഞ്ഞം പദ്ധതിയോട് ലത്തീന്‍ രൂപതയ്ക്ക് കടുത്ത വിയോജിപ്പുണ്ട്. ലത്തീന്‍ രൂപതയുടെ പ്രതിഷേധം മറികടന്ന് വിഴിഞ്ഞം ഇടവക കപ്പല്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുന്നത് സര്‍ക്കാരിന് ആശ്വാസമാണ്. പറഞ്ഞ കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് ഉറച്ചു വിശ്വസിക്കുകയാണെന്ന് വിഴിഞ്ഞം ഇടവക വികാരി പറഞ്ഞു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്