ബീഫ് പാര്‍ട്ടിക്ക് അനുമതിയില്ല; പൊട്ടിത്തെറിച്ച ശേഷം ബിജെപി നേതാവ് നടത്തിയ നീക്കത്തില്‍ നേതൃത്വം ഞെട്ടി
ബീഫ് പാര്‍ട്ടിക്ക് അനുമതിയില്ല; പൊട്ടിത്തെറിച്ച ശേഷം ബിജെപി നേതാവ് നടത്തിയ നീക്കത്തില്‍ നേതൃത്വം ഞെട്ടി
കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് പാര്‍ട്ടി വിട്ടു. മേഘാലയയിലെ വെസ്റ്റ് ഗാരോ ഹില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ബര്‍ണാഡ് മാറകാണ് ബീഫ് തര്‍ക്കത്തില്‍ പാര്‍ട്ടി ഉപേക്ഷിച്ചത്.
ബര്‍ണാഡ് ബിജെപിയില്‍ നിന്നു രാജിവെച്ചത് സംബന്ധിച്ച് മറ്റൊരു റിപ്പോര്‍ട്ട് കൂടി പ്രചരിക്കുന്നുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ആഘോഷത്തിന് ബീഫ് പാര്‍ട്ടി നടത്താന്‍ പദ്ധതിയിട്ട ബര്‍ണാഡിനെ മുതിര്‍ന്ന നേതാക്കള്‍ ശകാരിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടതെന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്.
സംസ്ഥാനത്തെ ഗോത്ര ജനങ്ങളുടെ ആഘോഷ കാലങ്ങളില്‍ ഒരു പശുവിനെ അറുക്കുന്ന പതിവുണ്ട്. അതിനാലാണ് സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ആഘോഷത്തില്‍ ബീഫ് പാര്‍ട്ടി നടത്തന്‍ തീരുമാനിച്ചത്. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ അതിനെതിരായി. ബിജെപി നേതാക്കള്‍ക്ക് ഞങ്ങളുടെ ഭക്ഷണ സംസ്‌കാരത്തിലും രീതികളിലും ഉത്തരവിടാന്‍ അധികാരമില്ലെന്നും ബര്‍ണാഡ് വ്യക്തമാക്കി.
നിലവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരാണ് അധികാരത്തില്‍. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ കുറഞ്ഞ വിലയ്ക്ക് പോത്തിറച്ചി ലഭ്യമാക്കുമെന്ന് പ്രസംഗം നടത്തി കഴിഞ്ഞയാഴച ബര്‍ണാഡ് വിവാദത്തില്‍ പെട്ടിരുന്നു.
പോത്തിറച്ചി പ്രധാന ഭക്ഷണ വിഭവമാക്കിയ തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ശേഷം ബര്‍ണാഡ് മരാക്ക് പറഞ്ഞു.