Select Your Language

Notifications

webdunia
webdunia
webdunia
webdunia

Suresh Gopi: സുരേഷ് ഗോപി രാജ്യദ്രോഹി, കുമ്പിടി ഗോപി എന്നാണ് ഇനി വിളിക്കേണ്ടത്: പരിഹസിച്ച് വി കെ സനോജ്

കുമ്പിടി ഗോപി എന്നാണ് സുരേഷ് ഗോപിയെ ഇനി വിളിക്കേണ്ടത് എന്നും സനോജ് പരിഹസിച്ചു.

VK Sanoj

നിഹാരിക കെ.എസ്

, ഞായര്‍, 17 ഓഗസ്റ്റ് 2025 (08:45 IST)
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. സുരേഷ് ഗോപി രാജ്യദ്രോഹിയാണെന്നും അന്തസുണ്ടെങ്കിൽ രാജി വെക്കണമെന്നും വി കെ സനോജ് പറഞ്ഞു. കുമ്പിടി ഗോപി എന്നാണ് സുരേഷ് ഗോപിയെ ഇനി വിളിക്കേണ്ടത് എന്നും സനോജ് പരിഹസിച്ചു. 
 
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ ഒരക്ഷരം മിണ്ടിയില്ലയെന്നും സനോജ് കുറ്റപ്പെടുത്തി. തൃശൂർ എടുത്തതല്ലയെന്നും തൃശൂർ കട്ടെടുത്ത കള്ളനാണ് സുരേഷ് ഗോപിയെന്നും ഇനി മത്സരിച്ചാൽ നിലംതൊടില്ലയെന്നും വി കെ സനോജ് പരിഹസിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ രാജി ആവശ്യപ്പെട്ട് തൃശൂരിലെ ക്യാമ്പ് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി കെ സനോജ്.
 
അതേസമയം, വോട്ടര്‍പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ നേരത്തെ ഗുരുതര ആരോപണങ്ങളാണ് സിപിഐഎമ്മും കോൺഗ്രസും ഉന്നയിച്ചിരിക്കുന്നത്. തൃശൂരിൽ വിജയിച്ച സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു. പിന്നാലെ സുരേഷ് ഗോപിയുടെ സഹോദരന്‍, ആര്‍എസ്എസ് നേതാവ് കെ ആര്‍ ഷാജി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരട്ട വോട്ടും സുരേഷ് ഗോപിയുടെ ഡ്രൈവര്‍ക്ക് വ്യാജവോട്ടും കണ്ടെത്തിയിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണം വരവായി, ഇന്ന് ചിങ്ങം ഒന്ന്; മലയാളത്തിന് ഇന്ന് പുതുനൂറ്റാണ്ടും