Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹിതരായിട്ട് വെറും മൂന്ന് മാസം, നിലമ്പൂരില്‍ നവദമ്പതികള്‍ മരിച്ച നിലയില്‍

അമൃതയെ അയല്‍വാസികള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Latest News

നിഹാരിക കെ.എസ്

, ശനി, 16 ഓഗസ്റ്റ് 2025 (19:20 IST)
മലപ്പുറം: നിലമ്പൂരില്‍ നവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. രാജേഷ് (23) അമൃത കൃഷ്ണ (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലും അമൃതയെ തൂങ്ങിയ നിലയിലും വീട്ടില്‍ കണ്ടെത്തുകയായിരുന്നു. രാജേഷ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. അമൃതയെ അയല്‍വാസികള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
കമിതാക്കളായിരുന്ന ഇരുവരും മൂന്ന് മാസം മുന്‍പാണ് വിവാഹിതരായത്. നിലമ്പൂര്‍ മണലോടി കറുത്തേടത്ത് നടരാജന്റെയും സത്യഭാമയുടെയും മകനാണ് രാജേഷ്, എരുമമുണ്ട സ്വദേശിയാണ് അമൃത കൃഷ്ണ. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴ, നീരൊഴുക്ക് ശക്തം; പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും