യോഗത്തില്‍ മാണി എത്തി, സുധീരന്‍ ഇറങ്ങിപ്പോയി; പിന്നാലെ പൊട്ടിത്തെറിയും
യോഗത്തില്‍ മാണി എത്തി, സുധീരന്‍ ഇറങ്ങിപ്പോയി; പിന്നാലെ പൊട്ടിത്തെറിയും
രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി യുഡിഎഫ് യോഗത്തിലേക്ക് മടങ്ങിവന്നപ്പോള്‍ മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
മാണി യോഗത്തിലേക്ക് എത്തിയതോടെ സുധീരന്‍ ഇറങ്ങി പോകുകയായിരുന്നു. പുറത്തെത്തിയ അദ്ദേഹം നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ തുറന്നടിച്ചു.
കോണ്‍ഗ്രസ് വലിയ നാശത്തിലേക്കാണു പോകുന്നത്. മാണിയെ തിരിച്ചുകൊണ്ടുവന്നതു സുതാര്യമായല്ല. മുന്നണിയില്‍ ഇല്ലാതിരുന്ന പാര്‍ട്ടിക്കു രാജ്യസഭാ സീറ്റ് നൽകിയതും സുതാര്യമല്ല. അണികള്‍ക്കും ജനങ്ങള്‍ക്കും സ്വീകാര്യമാകുന്ന തീരുമാനമാണു വേണ്ടത്. ഇപ്പോഴെടുത്ത തീരുമാനത്തിന്റെ ഗുണഭോക്താവ് ബിജെപിയെന്നും സുധീരന്‍ ആഞ്ഞടിച്ചു.
മുന്നണിയെ ശക്തിപ്പെടുത്താനാണ് മാണിയെ തിരിച്ചെടുത്തതെന്നാണ് വിശദീകരണം. എന്നാൽ മുന്നണിയിലെ മുഖ്യകക്ഷിയായ കോൺഗ്രസ് പാർട്ടി തകരുമ്പോൾ എങ്ങനെയാണ് മുന്നണി ശക്തിപ്പെടുക. കോണ്‍ഗ്രസ് ഇതിന് വലിയ വില നൽകേണ്ടി വരും. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നൽകിയ തീരുമാനം മുന്നണിയുടെ സുഖമമായ മുന്നോട്ടുപോക്കിന് തടസം സൃഷ്ടിക്കുമെന്ന് ഉറപ്പാണെന്നും സുധീരൻ തുറന്നടിച്ചു.