Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നെന്ന് വിഎം സുധീരന്‍; പ്രശ്‌നപരിഹാരത്തിനായി ഗവര്‍ണറും കോടതിയും ഇടപെടേണ്ട സമയമായെന്നും കെപിസിസി അധ്യക്ഷന്‍

സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നെന്ന് വി എം സുധീരന്‍

സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നെന്ന് വിഎം സുധീരന്‍; പ്രശ്‌നപരിഹാരത്തിനായി  ഗവര്‍ണറും കോടതിയും ഇടപെടേണ്ട സമയമായെന്നും കെപിസിസി അധ്യക്ഷന്‍
തിരുവനന്തപുരം , വെള്ളി, 19 ഓഗസ്റ്റ് 2016 (13:55 IST)
സംസ്ഥാനത്ത്  നിയമവാഴ്ച തകര്‍ന്നെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ആയിരുന്നു സുധീരന്‍ നിലപാട് വ്യക്തമാക്കിയത്. പ്രശ്നപരിഹാരത്തിനായി ഗവര്‍ണറും കോടതിയും ഇടപെടേണ്ട സമയമായെന്നും സുധീരന്‍ പറഞ്ഞു.
 
സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം ക്രമസമാധാനം ഇല്ലാതായിരിക്കുകയാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചവറയില്‍ പൊലീസുകാരനെ എസ് എഫ് ഐക്കാര്‍ നിലത്തിട്ട് ചവിട്ടിയ സംഭവമെന്നും സുധീരന്‍ പറഞ്ഞു.
 
ചവറ കേരള മിനറല്‍ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെ എം എം എല്‍)യില്‍ മോക്‌ഡ്രില്‍ നടക്കുന്നതിനിടയില്‍ ആയിരുന്നു സംഭവം. പൊലീസിനു നേരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. ഇതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആയിരുന്നു സുധീരന്‍ ഇങ്ങനെ പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂമരത്തിന് സഖാവിന്റെ മറുപടി; രക്തസാക്ഷിത്വം വഹിക്കുന്നതിനു മുൻപ് സഖാവ് തന്റെ പ്രണയവും അറിയിച്ചു, ദാ ഇങ്ങനെ...