Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദിക്കെതിരെ പിണറായിക്കൊപ്പം; തുറന്നടിച്ച് സുധീരന്‍ വീണ്ടും

മോദിക്കെതിരെ പിണറായിക്കൊപ്പം; തുറന്നടിച്ച് സുധീരന്‍ വീണ്ടും

മോദിക്കെതിരെ പിണറായിക്കൊപ്പം; തുറന്നടിച്ച് സുധീരന്‍ വീണ്ടും
തിരുവനന്തപുരം , ശനി, 23 ജൂണ്‍ 2018 (18:44 IST)
മുഖ്യമന്ത്രി പിണറായി വിജയന് പ്രധാന മന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍.

കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി നിഷേധിച്ചതിലൂടെ മോദി പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് വീണ്ടും തെളിയിച്ചുവെന്ന് സുധീരന്‍ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

സുധീരന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്:-

കേരള മുഖ്യമന്ത്രിക്ക് ആവർത്തിച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രധാനമന്ത്രിസ്ഥാനത്തിരിക്കാൻ താൻ യോഗ്യനല്ലെന്ന് ഇതിലൂടെ മോഡി വീണ്ടും തെളിയിച്ചിരിക്കുകയാണ്. ആ അത്യുന്നത സ്ഥാനത്തിന്റെ വില സ്വയം ഇല്ലാതാക്കുന്ന മോഡിയുടെ അല്പത്തരമാണ് ഇതെല്ലാം കാണിക്കുന്നത്.

കൂടിക്കാഴ്‌ചയ്ക്ക് അനുമതി നിഷേധിച്ച മോദി കേരളത്തെ അവഗണിക്കുകയാണെന്നാണ് ഇന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കേരളത്തോട് മാത്രമാണ് കേന്ദ്രത്തിന് ഇത്രയും വിവേചനം. സംസ്ഥാനത്തിന്റെ വികസന താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പലതവണ കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി തന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ പിന്തുണ നൽകുന്നില്ല. ഫെഡറൽ സംവിധാനങ്ങളെ മാനിക്കാൻ കേന്ദ്രം തയ്യാറാകണം. സംസ്ഥാനങ്ങളെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഇത് നാടിന്റെ വളർച്ചയ്ക്ക് തടസം നിൽക്കുകയാണെന്നും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പിണറായി ആരോപിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറഞ്ഞ വിലയ്‌ക്ക് വിവോ Y81 ഹാൻഡ്‌സെറ്റ് അവതരിപ്പിച്ചു!