Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടഞ്ഞ് വി.എം.സുധീരന്‍; കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ചു

ഇടഞ്ഞ് വി.എം.സുധീരന്‍; കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ചു
, ശനി, 25 സെപ്‌റ്റംബര്‍ 2021 (12:06 IST)
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍ രാജിവെച്ചു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് രാജിക്കത്ത് കൈമാറി. അടുത്തിടെ നടന്ന ഭാരവാഹി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. 
 
രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുമ്പോള്‍ സുധീരന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ മാറിനില്‍ക്കേണ്ടി വരുമെന്ന ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍കൂടിയാണ് അദ്ദേഹത്തിന്റെ രാജി. സുധാകരന്റെ നേതൃത്വത്തോട് സുധീരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. സുധാകരന്‍ പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ഫാസിസ്റ്റ് ഭരണരീതിയാണ് നടപ്പിലാക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. അതേസമയം, രാജിയുടെ കാരണം സുധീരന്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്