Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറം എ ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം

മലപ്പുറം എ ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം
മലപ്പുറം , ഞായര്‍, 19 സെപ്‌റ്റംബര്‍ 2021 (17:19 IST)
മലപ്പുറം: എ ആർ നഗർ സഹകരണ ബാങ്കിൽ കൂട്ടസ്ഥ‌ലമാറ്റം. 32 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരെയാണ് സ്ഥലം മാറ്റിയത്.
 
യുഡിഎഫ് ഭരിക്കുന്ന മലപ്പുറത്തെ സർവീസ് സഹകരണ ബാങ്കിൽ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം ആണ് കണ്ടത്തിയത്.  പത്ത് വർഷത്തിനിടെ ബാങ്കിൽ ആയിരം കോടിയോളം രൂപയുടെ ഇടപാടുകളും കണ്ടെത്തിയിരുന്നു. മരണപ്പെട്ടവരുടെ പേരിലും അനധികൃത നിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്.
 
ബാങ്കിന് 115 കോടി രൂപയുടെ കിട്ടാക്കടമുണ്ടെന്നാണ് സഹകരണവകുപ്പ് കണ്ടെത്തിയിരുക്കുന്നത്. 103 കോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് കണ്ടെത്തിയതോടെ ബാങ്ക് വൻ പ്രതിസന്ധിയിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഫ്‌ഗാനിൽ അമേരിക്കയ്‌ക്കൊപ്പം നിന്നതിന് വലിയ വില കൊടുക്കേണ്ടിവന്നു-ഇ‌മ്രാൻ ഖാൻ