Publish Date: Tue, 22 Dec 2020 (07:57 IST)
Updated Date: Tue, 22 Dec 2020 (08:02 IST)
കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കളാഴ്ച പ്രവേശിപ്പിച്ചു. ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട രോഗിയായതിനാല്‍ അദ്ദേഹം വി ഐ പി റൂമില്‍ ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണ്.
അതേസമയം കവയത്രി സുഗതകുമാരിക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് കവയത്രി ഉള്ളത്. കൊവിഡ് സ്ഥിരീകരിച്ച സുഗതകുമാരിക്ക് ബ്രോങ്കോ ന്യുമോണിയെ തുടര്‍ന്നുള്ള ശ്വാസ തടസം ഉണ്ടായി. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ നടക്കുന്നത്.