എകെജിയെ അപമാനിക്കുന്നവര്‍ അല്‍പ്പജ്ഞാനികളായ കൂപമണ്ഡൂകള്‍: വിഎസ്

Webdunia
ചൊവ്വ, 23 ജനുവരി 2018 (12:25 IST)
അല്‍പ്പജ്ഞാനികളും ഹൃസ്വദൃഷ്ടികളുമായ ആളുകളാണ് എകെജിയെ അപമാനിക്കുന്നതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. അത്തരം ആളുകളെ കൂപമണ്ഡുകങ്ങള്‍ എന്നു മാത്രമേ വിളിക്കാന്‍ സധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വിടി ബല്‍റാം എകെജിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ അദ്ദേഹത്തിന്റെ പേരെടുത്തു പറയാതെയായിരുന്നു വിഎസിന്റെ വിമര്‍ശനം. 
 
തിരുവന്തപുരത്ത് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ‘അറിയുക എകെജിയെ’ എന്ന സെമിനാര്‍ ഉദ്ഘടാനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടിമാത്രം ജീവിതം മാറ്റിവെച്ച പ്രമുഖ നേതാവായിരുന്നു എകെജി. അച്ചടക്കലംഘനങ്ങളുടേയും നിയമങ്ങളുടേയും വേലിക്കെട്ടുകള്‍ ചാടിക്കടന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തെ ഇന്ദിരാഗാന്ധി പോലും ബഹുമാനത്തോടെ മാത്രമേ കണ്ടിരുന്നുള്ളു. 
 
ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടംതന്നെ നടത്തേണ്ട കാലഘട്ടമാണ് നിലവിലുള്ളത്. അത്തരം ഏകാധിപത്യപ്രവണതകള്‍ അവസാനിപ്പിക്കുന്നതിനായി എല്ലാ വിഭാഗമാള്‍ക്കാരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രകമ്മറ്റിയില്‍ കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുണ്ടായ വിവാദവിഷയങ്ങളെക്കുറിച്ച് വിഎസ് പ്രത്യക്ഷമായി പരാമര്‍ശിക്കാതെ പറയുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

വലിയ ക്രിമിനല്‍ കേസുകളില്‍ എന്താണ് ഈ തിടുക്കം കാണാത്തത്? സിനിമാ സംവിധായകന്റെ നാടകീയ അറസ്റ്റില്‍ ഹില്‍ പാലസ് പോലീസിനെ വിമര്‍ശിച്ച് കോടതി

Exclusive: 'സിപിഎം സൈബർ വിഭാഗത്തിലെ പൊട്ടിത്തെറി' മാധ്യമസൃഷ്ടി; വന്നത് കോൺഗ്രസ് ഫണ്ടിങ്ങിൽ നിന്ന്?

വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത് സമര്‍പ്പിച്ചു; പരാതി നല്‍കി

മുടി വെട്ടാന്‍ 20 രൂപ അധികം വാങ്ങിയ സലൂണ്‍ ജീവനക്കാരെ യുവാവ് ആക്രമിച്ചു

സ്ഥാനക്കയറ്റം ഉടന്‍ നടപ്പാക്കും, സാമ്പത്തികം ഒരു പ്രശ്‌നമല്ല: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മന്ത്രി ഗണേഷ് കുമാറിന്റെ സന്തോഷവാര്‍ത്ത

അടുത്ത ലേഖനം
Show comments