പാവങ്ങള്‍ക്ക് വേണ്ടി പടപൊരുതി എന്ന് പറയുന്നവര്‍ പാവങ്ങളുടെ പണമെടുത്ത് ആകാശയാത്ര നടത്തുന്നു; വിമര്‍ശനവുമായി ബല്‍റാം
സി.പി.എം. ധാര്‍മികതയുടെ പാഠം പഠിപ്പിക്കേണ്ടെന്ന് വി.ടി ബല്‍റാം
തന്നെ ധാര്‍മികതയുടെ പാഠം സിപിഎം പഠിപ്പിക്കേണ്ടതില്ലെന്ന് വി.ടി ബല്‍റാം എം.എല്‍എ. തനിക്കെതിരെ ഉയര്‍ന്ന വിവാദം സി.പി.എം ഇപ്പോഴും നിലനിര്‍ത്തുകയാണ്. സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനുവെണ്ടിയാണ് ഇതെന്നും ബല്‍റാം പറഞ്ഞു.
ഉത്തരേന്ത്യയില്‍ ബിജെപിയുടെ ഒരു വനിതനേതാവ് കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് പ്രസംഗിച്ച സമയത്ത് പ്രതിഷേധിച്ചവര്‍ കേരളത്തില്‍ വന്ന് തന്റെ നാവ് പിഴുതെടുക്കുമെന്നാണ് പറയുന്നത്. തന്റെ ഒരു നാവ് പിഴുതെടുത്താല്‍ ആയിരം നാവുകള്‍ വേറെ ഉയര്‍ന്ന് വരുമെന്നും ബല്‍റാം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമര സംഗമത്തില്‍ സംസാരിക്കവെയാണ് അദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. പാവങ്ങള്‍ക്ക് വേണ്ടി പടപൊരുതി എന്ന് പറയുന്നവര്‍ പാവങ്ങള്‍ക്കുള്ള പണമെടുത്ത് ആകാശയാത്ര നടത്തുന്ന അവസ്ഥയാണുള്ളതെന്നും വി ടി ബല്‍റാം വിമര്‍ശിച്ചു.